Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിവരാത്രി...

ശിവരാത്രി ഉത്സവത്തി​ന്​ ​െകാടിയിറക്കം

text_fields
bookmark_border
കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് സമാപനം. ചൊവ്വാഴ്ച പുലർച്ച കാഴ്ച ശീവേലിക്കുശേഷം യൂത്ത് വിങ്ങി​െൻറ നേതൃത്വത്തിൽ നിലവിളക്ക് സമർപ്പണം നടത്തി. വനിത വിഭാഗം അവതരിപ്പിച്ച അക്ഷരശ്ലോക സദസ്സ് നടന്നു. വൈകീട്ട് നടന്ന ശിവസഹസ്രനാമാർച്ചനയിൽ ആയിരക്കണക്കിന് ഭക്തർ പെങ്കടുത്തു. രാത്രി നടന്ന സമാപന സമ്മേളനത്തിൽ ക്ഷേത്രയോഗം പ്രസിഡൻറ് പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാമത്സരങ്ങളിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രാകേഷ് ബ്രഹ്മാനന്ദനും രൂപ രേവതിയും നയിച്ച മെഗാ ഗാനമേളയും അരങ്ങേറി. ബുധനാഴ്ച പുലർച്ച മൂന്നുമണിക്ക് കരിമരുന്ന് പ്രയോഗത്തോടെയാണ് ശിവരാത്രി മേഹാത്സവത്തിന് സമാപനം കുറിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story