Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightkcc

kcc

text_fields
bookmark_border
'ജീവിതഭാരം ലഘൂകരിക്കേണ്ട ബാധ്യത സർക്കാറിന്' കുന്ദമംഗലം: ജനങ്ങളുടെ അവകാശങ്ങൾ പോലും കവർന്നെടുക്കുന്ന സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്നും വിലക്കയറ്റംമൂലം സാധാരണക്കാർ കെടുതി അനുഭവിക്കുകയാണെന്നും അവരുടെ ജീവിതഭാരം ലഘൂകരിക്കേണ്ട ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും പാറക്കൽ അബ്ദുല്ല എം.എൽ.എ. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എ.കെ. ഇസ്മായീൽ അധ്യക്ഷത വഹിച്ചു. അഹമ്മദ് പുന്നക്കൽ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട്, ഖാലിദ് കിളിമുണ്ട, ഒ. ഹുസൈൻ, എം. ബാബുമോൻ, മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല അരയേങ്കാട് സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി സിബി മുഹമ്മദ്, മുഹമ്മദ് മുസ്തഫ, എം.എ. മുഹമ്മദലി എന്നിവർ സംസാരിച്ചു. 11ാം ശമ്പള കമീഷനെ ഉടൻ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഒ.കെ. അഷ്റഫ് നന്ദി പറഞ്ഞു. പടം: kgm 2 എസ്.ഇ.യു ജില്ല സമ്മേളനം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story