Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ ആവാസ്​​ യോജന പദ്ധതി ബാങ്കുകൾ അട്ടിമറിക്കുന്നതായി പരാതി

text_fields
bookmark_border
കക്കോടി: വീടില്ലാത്തവർക്ക് മുഴുവൻ പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം വായ്പ അനുവദിക്കുമെന്ന വാദം ബാങ്കുകൾ അട്ടിമറിക്കുന്നതായി പരാതി. കോഴിക്കോട് സ്വദേശി മുണ്ടിക്കൽതാഴം കുന്നുമ്മൽ നന്ദകുമാറാണ് സാധാരണക്കാർക്കുള്ള പ്രധാനമന്ത്രിയുടെ പദ്ധതികളെ ബാങ്കുകൾ നിഷേധിക്കുന്നതായി പരാതി നൽകിയിരിക്കുന്നത്. പാതി പൂർത്തിയാക്കിയ ത​െൻറ വീടിന് ലോൺ അനുവദിക്കാൻ കോർപറേഷനെ സമീപിച്ചപ്പോൾ കാത്തലിക് സിറിയൻ ബാങ്കി​െൻറയും കനറാ ബാങ്കി​െൻറയും പേർ നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം കാത്തലിക് സിറിയൻ ബാങ്കിനെ വായ്പക്കായി സമീപിച്ചു. ബാങ്ക് ആവശ്യപ്പെട്ടതു പ്രകാരമുള്ള രേഖകൾ ഹാജരാക്കിയതി​െൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. ദിവസങ്ങൾക്കു ശേഷം വീടി​െൻറ മുന്നിലേക്ക് നാലുചക്ര വാഹനങ്ങൾ എത്തിക്കാൻ കഴിയില്ലെന്നും അതുപ്രകാരം ബാങ്ക് നിർദേശം മറികടന്ന് വായ്പ അനുവദിക്കാൻ കഴിയില്ലെന്നുമറിയിച്ച് മാനേജർ ലോൺ നിരസിക്കുകയായിരുന്നുവത്രെ. വിവരാവകാശപ്രകാരം അപേക്ഷ നൽകിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് നന്ദകുമാർ പറയുന്നു. വിവിധ കാരണങ്ങൾ പറഞ്ഞ് സാധാരണക്കാരന് ലോൺ അനുവദിക്കാനുള്ള പദ്ധതികൾ ബാങ്കുകൾ അട്ടിമറിക്കുകയാണെന്ന് കാണിച്ച് പ്രധാനമന്ത്രിക്കും ഒാംബുഡ്സ്മാനും ഇദ്ദേഹം പരാതി നൽകി. ഒരു സ​െൻറ് ഭൂമിയെങ്കിലും സ്വന്തമായുള്ള നഗരങ്ങളിലെ മുഴുവൻ ഭവനരഹിതർക്കും വീട് ലഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന് കേരളം മേനിനടിക്കുേമ്പാഴും സാധാരണക്കാരനെ അവഗണിക്കുകയാണ് ബാങ്കുകൾ.
Show Full Article
TAGS:LOCAL NEWS 
Next Story