Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട് ഖാദിക്ക്...

കോഴിക്കോട് ഖാദിക്ക് മഹല്ലുകളുടെ ആദരം

text_fields
bookmark_border
കോഴിക്കോട്: കോഴിക്കോട് ഖാദി പദവിയില്‍ 10വര്‍ഷം പൂര്‍ത്തിയാക്കിയ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക് 200ൽ പരം മഹല്ലുകളുടെ കൂട്ടായ്മയായ കോഴിക്കോട് സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആദരം. സുന്നി മഹല്ല് ഫെഡറേഷന്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാരം നൽകി. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അദ്ദേഹത്തെ ആദരിച്ചു. ബുള്ളറ്റിന്‍ പ്രകാശനം എം.വി. കുഞ്ഞാമു, അബ്ദുല്ല കോയ തങ്ങള്‍ക്കു നല്‍കി നിര്‍വഹിച്ചു. മഹല്ല് പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖയുടെ പ്രകാശനം ഹംസ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഫീഖ് സക്കരിയ്യ ഫൈസി, ഹുസൈന്‍ ചെറുതുരുത്തി എന്നിവര്‍ സംസാരിച്ചു. സമസ്ത മുശാവറ അംഗം എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.സി. മായിന്‍ ഹാജി, കെ. േമായിന്‍കുട്ടി, നവാസ് പൂനൂര്‍, മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി, മജീദ് ദാരിമി ചളിക്കോട്, ഒ.പി. അശ്‌റഫ്, മലയമ്മ അബൂബക്കര്‍ ഫൈസി, സലാം ഫൈസി മുക്കം, ഹസൈനാര്‍ ഫൈസി, ത്വാഹാ യമാനി എന്നിവര്‍ സംസാരിച്ചു. റസാഖ് ഹാജി മായനാട് സ്വാഗതവും സി.പി. ഉസ്മാന്‍ കോയ ഹാജി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story