Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡിൽ പരന്നൊഴുകിയ...

റോഡിൽ പരന്നൊഴുകിയ ജപ്പാൻ കുടിവെള്ള ചോർച്ച പരിഹരിക്കാൻ ഒടുവിൽ നടപടി

text_fields
bookmark_border
ബേപ്പൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ തകർന്ന ഭൂഗർഭ പൈപ്പ് ലൈനുകൾ നന്നാക്കാൻ ഒടുവിൽ അധികൃതർ തയാറായി. ബി.സി റോഡിലെ ബേപ്പൂർ ഷാജി ടാക്കീസി​െൻറ മുൻവശത്തെ കുടിവെള്ള ചോർച്ച അടക്കാൻ തിങ്കളാഴ്ച രാവിലെ മുതൽ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം പൈപ്പ് ലൈനിലേക്കുള്ള പ്രധാന വാൽവ് പൂട്ടിയതല്ലാതെ ലൈനിലെ ചോർച്ചയടച്ച് പൈപ്പ് ലൈൻ പുനഃസ്ഥാപിക്കാനോ റോഡിൽ രൂപപ്പെട്ട കുഴി അടക്കാനോ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബേപ്പൂർ ഹൈസ്കൂളിന് സമീപത്തെ കൂറ്റൻ ജലസംഭരണിക്ക് തൊട്ടുതാഴെ വെറും 50 മീറ്റർ അകലത്തിലാണ് പൈപ്പ് പൊട്ടി വെള്ളം റോഡിൽ തളംകെട്ടി കിടന്നിരുന്നത്. വെള്ളം ചീറ്റി പുറത്തേക്ക് ഒഴുകിയ സ്ഥാനത്ത് ഒരാഴ്ച മുമ്പ് ചെറിയതോതിൽ നനവ് കണ്ടപ്പോഴേ സമീപത്തെ വീട്ടുകാരൻ ജപ്പാൻ കുടിവെള്ള വിതരണ ലൈനി​െൻറ ജീവനക്കാരനെ കണ്ട് വിവരം അറിയിച്ചതാണ്. 'ഉടനെ ശരിയാക്കും' എന്ന് പറഞ്ഞ് അദ്ദേഹം സ്ഥലം വിട്ടതല്ലാതെ കാര്യം നടന്നില്ല. പിന്നീട് പത്രവാർത്തയെത്തുടർന്നാണ് അടിയന്തരമായി മെയിൻ വാൽവ് പൂട്ടി വെള്ളം പരന്നൊഴുകുന്നത് തൽക്കാലം നിർത്തലാക്കിയത്. ബി.സി റോഡ് മുതൽ ബേപ്പൂർ ഭാഗങ്ങളിലേക്കുള്ള ജല വിതരണ ശൃംഖലയുടെ പൈപ്പ് പൊട്ടിയാണ് വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളുടെ മുന്നിലേക്കും വെള്ളം പരന്നൊഴുകിയത്. മാലിന്യത്തിലേക്ക് കൂടി ഒലിച്ചിറങ്ങി കറുപ്പുനിറമായ വെള്ളം പ്രദേശത്ത് ദുർഗന്ധം പരത്തിയിരുന്നു. പൈപ്പ് ലൈൻ പ്രവൃത്തി രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു .
Show Full Article
TAGS:LOCAL NEWS 
Next Story