Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജേഷി​െൻറ പരീക്ഷണം...

രാജേഷി​െൻറ പരീക്ഷണം പിഴച്ചില്ല; മട്ടുപ്പാവിലെ കൃഷിയിൽ വിള നൂറുമേനി

text_fields
bookmark_border
പന്തീരാങ്കാവ്: രാജേഷും കുടുംബവും മട്ടുപ്പാവിലൊരുക്കിയ കൃഷി പരീക്ഷണത്തിന് നൂറുമേനി കൊയ്യും. വെസ്റ്റ് പന്തീരാങ്കാവ് ഇയ്യട്ടേരി മഠത്തിൽ വീടി​െൻറ ഒന്നാം നിലക്ക് മുകളിലാണ് കോളി ഫ്ലവറും വഴുതനയും പച്ചമുളകും പൊതീനയുമൊക്കെ സുലഭമായി വിളയുന്നത്. വീട്ടുവളപ്പിൽ കൃഷിയൊരുക്കാൻ സൗകര്യമില്ലാത്തതിനാലാണ് രാജേഷ് മട്ടുപ്പാവിലേക്ക് ചേക്കേറിയത്. കഴിഞ്ഞ രണ്ടു വർഷവും ചെറിയ രീതിയിൽ കൃഷിയിറക്കിയിരുന്നെങ്കിലും ഇത്തവണയാണ് ആയിരം ചതുരശ്ര അടിയുള്ള സ്ഥലം മുഴുവൻ ഉപയോഗിച്ചത്. കൂടുതലും കോളിഫ്ലവർതന്നെയാണ്. പച്ചമുളകിനൊപ്പം കാന്താരിമുളകും ഔഷധസസ്യങ്ങളായ തഴുതാമ, കറ്റാർവാഴ തുടങ്ങിയവയുമുണ്ട്. ചട്ടികളിലും ഗ്രോബാഗുകളിലുമാണ് കൃഷി. പൂർണമായും ജൈവവളം മാത്രം. ഒളവണ്ണ കൃഷി ഓഫിസർ അജയ് അലക്സി​െൻറ നിർദേശങ്ങളും ഏറെ ഉപകാരപ്രദമാണെന്ന് അദ്ദേഹം പറയുന്നു. രാജേഷി​െൻറ പിതാവ് ഗോപാലനും മാതാവ് സുലോചനയും സഹോദരൻ രജീഷുമൊക്കെ സമീപത്ത് സ്ഥലം വാടകക്കെടുത്ത് കൃഷി നടത്തുന്നുണ്ട്. മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ഭാര്യ നിൻസി ദാസും മക്കളായ ചിന്മയ് മഹാദേവും നിരവദ്യയുമുണ്ട് രാജേഷിനൊപ്പം കൃഷി ഗാഥയിൽ. ബുധനാഴ്ച രാവിലെ 10ന് വീട്ടിൽ വെച്ച് മട്ടുപ്പാവ് കൃഷിയുടെ വിളവെടുപ്പ് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story