Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ ജീപ്പുകൾക്ക്...

ജനകീയ ജീപ്പുകൾക്ക് സ്​റ്റോപ് അനുവദിച്ചു; അംഗീകരിക്കില്ലെന്ന് ഓട്ടോതൊഴിലാളികൾ

text_fields
bookmark_border
ആയഞ്ചേരി: അരൂരിൽനിന്ന് ആയഞ്ചേരിയിലേക്ക് സർവിസ് നടത്തുന്ന രണ്ട് ജനകീയ ജീപ്പുകൾക്ക് ടൗണിനടുത്ത് സ്റ്റോപ് അനുവദിച്ചു. വടകര തഹസിൽദാർ പി.കെ. സതീഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും േട്രഡ് യൂനിയൻ നേതാക്കളുമായും ജനകീയ ജീപ്പ് കമ്മിറ്റി ഭാരവാഹികളുമായും നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. അരൂർ മുള്ളൻമുക്കിൽനിന്ന് ആയഞ്ചേരിയിലേക്കുള്ള ജീപ്പ് കടമേരി റോഡിൽ ചോയിക്കണ്ടി േട്രഡേഴ്സിനു സമീപവും അരൂർ ഉദയ ക്ലബിനു സമീപത്തുനിന്ന് വരുന്ന ജീപ്പ് ആയഞ്ചേരി ബസ്സ്റ്റാൻഡിന് സമീപവും നിർത്തും. ഇതോടെ മാസങ്ങൾക്കു മുമ്പേ തുടങ്ങിയ പ്രശ്നത്തിന് പരിഹാരമായി. ജനകീയ ജീപ്പുകൾ മുൻ തീരുമാനത്തിനു വിരുദ്ധമായി സർവിസ് നടത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ആയഞ്ചേരി ടൗണിൽ ഓട്ടോകൾ ഓടിയില്ല. തഹസിൽദാർ വിളിച്ച ചർച്ചയിൽ എടുത്ത തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സംയുക്ത തൊഴിലാളി യൂനിയൻ അറിയിച്ചു. അരൂരിൽനിന്ന് രണ്ട് ജനകീയ ജീപ്പുകൾ ടൗണിൽ വരുന്നത് ഓട്ടോതൊഴിലാളികൾ തടഞ്ഞതോടെയാണ് രണ്ടു മാസം മുമ്പ് പ്രശ്നം ആരംഭിച്ചത്. ജീപ്പുകൾ സർവിസ് നടത്തുന്നത് തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ വാദം. എന്നാൽ, അരൂരിൽനിന്ന് ആയഞ്ചേരി ടൗണിലെത്താൻ ജീപ്പ് സർവിസ് ആവശ്യമാണെന്ന വാദവുമായി ജനകീയ ജീപ്പ് കമ്മിറ്റിയും രംഗത്തെത്തി. ജീപ്പുകൾ ഓട്ടോതൊഴിലാളികൾ തടഞ്ഞത് സംഘർഷത്തിന് കാരണമായി. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ബന്ധപ്പെട്ടവരുമായി രണ്ടുവട്ടം ചർച്ച നടത്തിയിരുന്നെങ്കിലും ആയഞ്ചേരി ടൗണിലേക്ക് നീട്ടുന്ന കാര്യം തീരുമാനമായിരുന്നില്ല. ഇതേ തുടർന്നാണ് തിങ്കളാഴ്ച തഹസിൽദാർ ചർച്ച വിളിച്ചുചേർത്തത്. കെ. സോമൻ, യു.വി. ചാത്തു, സി.പി. നിധീഷ്, പുതുശ്ശേരി രാജൻ, ഹാരിസ് മുറിച്ചാണ്ടി, വി.കെ. ഹമീദ്, ഒ. ബിജു എന്നിവർ പങ്കെടുത്തു. നാട്ടുനന്മയുടെ സ്നേഹത്തണലിൽ ഇനി ഭാരതിയുടെ കുടുംബം ഗൃഹപ്രവേശം ഈ മാസം 28ന് തിരുവള്ളൂർ: കുടുംബത്തി​െൻറ താങ്ങും തണലുമായിരുന്ന അമ്മ മരിച്ചതോടെ അനാഥരായിത്തീർന്ന മൂന്ന് പെൺമക്കൾക്കും അമ്മയുടെ സഹോദരിമാർക്കും സ്നേഹത്തി​െൻറ തണലൊരുക്കി നാട്ടുകാർ. വള്ള്യാട് മണപ്പുറം പടിഞ്ഞാറെ കൊയിലോത്ത് ഭാരതിയാണ് കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് മരിച്ചത്. ഇതോടെ സുരക്ഷിതമല്ലാത്ത പഴയ വീട്ടിൽ കഴിഞ്ഞിരുന്ന ഭാരതിയുടെ മക്കളായ സലിമ, സനിക, സാന്ദ്ര എന്നിവരുടെയും രോഗികളും അവിവാഹിതരുമായ രണ്ട് സഹോദരിമാരുടെയും ജീവിതം വഴിമുട്ടി. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് രോഗിയായിരുന്ന ഭാരതി വീട്ടുജോലികൾ ചെയ്ത് കിട്ടുന്ന വരുമാനംകൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്. സഹോദരിമാർക്ക് മരുന്ന് വാങ്ങിയതും അവരെ സംരക്ഷിച്ചതും ഭാരതിതന്നെ. കുടുംബത്തി​െൻറ വിളക്കായിരുന്ന ഭാരതി മരിച്ചതോടെ അനാഥരായിത്തീർന്ന മക്കൾക്കും സഹോദരിമാർക്കും വീട് നിർമിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. 37 ലക്ഷത്തോളം രൂപയാണ് ഉദാരമതികളുടെ സഹായത്താൽ പിരിഞ്ഞുകിട്ടിയത്. ഇതോടെ വീടുനിർമാണം പൂർത്തിയായി. ബാക്കി തുക മക്കളുടെ പഠനത്തിനും ഭാവിപ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. ഗൃഹപ്രവേശം ഈ മാസം 28ന് വൈകീട്ട് നടക്കും. പാറക്കൽ അബ്ദുല്ല എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. പി.ടി.കെ. രാജീവൻ (കൺ), ചാലിൽ മുഹമ്മദ് (ചെയർ), എടക്കുടി മനോജ് (ട്രഷ) എന്നിവർ ഭാരവാഹികളായ ജനകീയ കമ്മിറ്റിയാണ് ഫണ്ട് ശേഖരിക്കാനും നിർമാണ പ്രവർത്തനത്തിനും മുന്നിട്ടിറങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story