Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.പി.എം ജില്ലാ...

സി.പി.എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

text_fields
bookmark_border
സി.പി.എം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി-, ഓർക്കാട്ടേരി പ്രദേശങ്ങളിൽ പ്രവർത്തകർക്കും പാർട്ടി ഓഫിസുകൾക്കും നേരെ നടന്ന ആക്രമണങ്ങളിൽ സി.പി.എം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ആർ.എസ്.എസ്--ആർ.എം.പി പ്രവർത്തകരാണ് ജില്ലയിൽ സംഘർഷം പടർത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി അക്രമം അഴിച്ചുവിടുന്നത്. കൊയിലാണ്ടിയിലെ പുളിയഞ്ചേരി പാർട്ടി ബ്രാഞ്ച് ഓഫിസും കെ.ടി.എസ് സ്മാരക വായനശാലയും ആർ.എസ്.എസുകാർ ആക്രമിച്ചു. പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമുൾപ്പെടെ ആറോളം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ചു. നിരവധി വീടുകൾ ആക്രമികൾ തകർത്തിട്ടുണ്ട്. ഈ സംഭവത്തിന് ഉത്തരവാദികളായവരെ ഉടനെ അറസ്റ്റ് ചെയ്യണം. ആക്രമികൾക്കെതിരെ നിർദാക്ഷിണ്യം നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story