Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെക്രട്ടറിയെ...

സെക്രട്ടറിയെ മാറ്റണമെന്ന്​ പഞ്ചായത്ത്​ ഭരണസമിതി

text_fields
bookmark_border
കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും തമ്മിൽ ശീതസമരം. പൊതുജനങ്ങൾക്കാവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകാൻ പഞ്ചായത്ത് സെക്രട്ടറി തയാറാവുന്നില്ലെന്നാണ് അംഗങ്ങൾ ഏകസ്വരത്തിൽ പറയുന്നത്. തിങ്കളാഴ്ച നടന്ന പദ്ധതി അവലോകന ഭരണസമിതി യോഗത്തിൽ സെക്രട്ടറിയെ മുന്നിലിരുത്തിത്തന്നെ അംഗങ്ങൾ ഇൗ കാര്യങ്ങൾ തുറന്നടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അംഗങ്ങളായ എം. ബാബുമോൻ, എം.എം. സുധീഷ്, എ.കെ. ഷൗക്കത്തലി, എം.വി. ബൈജു എന്നിവർ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ വിശദീകരിച്ചു. അംഗങ്ങൾ ഇടപെടലുകൾ നടത്തിയിട്ടും ജനങ്ങൾക്കാവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നില്ലെന്നാണ് പരാതി. അവസാനം സെക്രട്ടറി ആബിദയെ മാറ്റണമെന്ന് മേലുദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതിന് ഭരണസമിതി യോഗം തീരുമാനിച്ചു. രണ്ടുമാസം മുമ്പാണ് തിരുവമ്പാടി പഞ്ചായത്തിൽനിന്ന് സ്ഥലംമാറി ആബിദ കുന്ദമംഗലം പഞ്ചായത്തിൽ ചാർജെടുത്തത്. പ്രതിഭകളെ അനുമോദിച്ചു കുന്ദമംഗലം: മജ്ലിസ് മദ്റസ സംസ്ഥാന തല ഫെസ്റ്റിലും ഹിക്മ ടാലൻറ് സെർച് പരീക്ഷയിലും കുന്ദമംഗലം അൽമദ്റസത്തുൽ ഇസ്ലാമിയയിൽനിന്ന് വിജയികളായ പ്രതിഭകളെ അനുമോദിച്ചു. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പ്രസിഡൻറ് ഇ.പി. ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. മദ്റസ പ്രിൻസിപ്പൽ പി.ടി. സുബൈർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പി.പി. മുസ്ലിഹുദ്ദീൻ, മദ്റസ മാനേജർ എം. സിബ്ഹത്തുല്ല, സെക്രട്ടറി പി. ശരീഫുദ്ദീൻ, യൂസുഫ് മാസ്റ്റർ, സി. റൈഹാനത്ത്, അബൂബക്കർ മാസ്റ്റർ, മുഹമ്മദ് ലിയാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story