Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒത്തുകൂടൽ: പൂർവ...

ഒത്തുകൂടൽ: പൂർവ വിദ്യാർഥി സംഗമം സമാപിച്ചു

text_fields
bookmark_border
കൊടിയത്തൂർ: ചെറുവാടി ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഗമം ഒത്തുകൂടൽ 2018 സമാപിച്ചു. പൂർവകാല അധ്യാപകരുടെ സ്മരണകൾ എഴുതി തയാറാക്കിയ 'വാടായോർമ'യുടെ പ്രദർശനം, പഴയകാല ഉപകരണ പ്രദർശനം, സാംസ്കാരിക സെമിനാർ, അധ്യാപക -വിദ്യാർഥി സംഗമം, കലാപരിപാടികൾ എന്നിവ നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി മൻസൂർ അബ്ദു രചിച്ച ബർമാഗിലെ മഞ്ഞുപൂക്കൾ പുസ്തക പ്രകാശനവും നടന്നു. പി.ടി.എ പ്രസിഡൻറ് എൻ. ജമാൽ, ഹെഡ്മിസ്ട്രസ് ലീന തോമസ്, എസ്.എ. നാസർ, സംഗമം ചെയർമാൻ കെ.വി. അബ്ദുസ്സലാം, കൺവീനർ ബച്ചു ചെറുവാടി, അശ്റഫ്, പി.ജി. മുഹമ്മദ്, കെ.വി. അബ്ദുറഹിമാൻ, സബിത് കുമാർ എന്നിവർ സംസാരിച്ചു. നിശാസമരം സംഘടിപ്പിച്ചു കൊടിയത്തൂർ: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ സംവരണ അട്ടിമറിക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് നിശാസമരം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. എ.കെ. റാഫി അധ്യക്ഷത വഹിച്ചു. ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. സി.പി ചെറിയ മുഹമ്മദ്, കെ.വി. അബ്ദുറഹിമാൻ, മജീദ് പുതുക്കുടി, കെ.പി. അബ്ദുറഹിമാൻ, എൻ.കെ. അശ്റഫ്, വി.പി.എ ജലീൽ, സി.പി. അസീസ്, ശരീഫ് അക്കരപറമ്പിൽ, സലീം കൊളായി, ഫസൽ കൊടിയത്തൂർ, നൗഫൽ, മൻസൂർ, എ.കെ. ഫിർദൗസ് എന്നിവർ സംസാരിച്ചു. നവാസ് സ്വാഗതവും അർഷാദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story