Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജ് ഭൂമി...

മെഡിക്കൽ കോളജ് ഭൂമി കൈയേറി റോഡ് നിർമാണം: അധികൃതർ തടഞ്ഞു

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ഉടമസ്ഥതയിലുള്ള റോഡ് െെകയേറി സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് റോഡ് നിർമിക്കാനുള്ള ശ്രമം തടഞ്ഞു. ചെസ്റ്റ് ഹോസ്പിറ്റൽ സ്ഥിതിചെയ്യുന്ന 54 ഏക്കർ ഭൂമിയുെട തെക്ക് ഭാഗത്തുള്ള സ്ഥലത്താണ് കോർപറേഷ​െൻറ നേതൃത്വത്തിൽ റോഡ് നിർമിക്കാൻ ശ്രമിച്ചത്. എന്നാൽ, മെഡിക്കൽ കോളജ് അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തി ഇത് തടയുകയായിരുന്നു. ഇതിനു പിന്നാലെ പുതുതായി നിർമിച്ച റോഡ് കോർപറേഷൻ ഫണ്ടുപയോഗിച്ച് ടാർ ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെസ്റ്റ് ആശുപത്രിയുടെ സമീപത്തെ ഭൂമിയിൽ 12 അടിയോളം നീളത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡ് വെട്ടിയത്. എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പൽ ഉൾെപ്പടെയുള്ളവർ സ്ഥലത്തെത്തി പ്രവൃത്തി തടയുകയായിരുന്നു. റീസർവേ കല്ലുകൾ ഉൾെപ്പടെ ഇളക്കിമാറ്റിയാണ് റോഡ് നിർമിച്ചത്. അനധികൃതമായ നിർമാണ പ്രവൃത്തി തടയണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും ജില്ല കലക്ടർക്കും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലും പരാതി നൽകി. കോർപറേഷൻ മേയർ ആവശ്യപ്പെട്ടാൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കാമെന്നും അതുവരെ ഒരു നിർമാണ പ്രവർത്തനവും നടക്കില്ലെന്നും പൊലീസ് സാന്നിധ്യത്തിൽ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. അടുത്ത ദിവസം പ്രവൃത്തി തുടരാൻ അനുമതി ആവശ്യപ്പെട്ട് മേയർ സമർപ്പിച്ച കത്ത് മെഡിക്കൽ കോളജ് അധികൃതർ ഡി.എം.ഇക്ക് അയച്ചിരുന്നു. എന്നാൽ, ശനിയാഴ്ച ഇതേ റോഡ് ടാർ ചെയ്യുകയായിരുന്നു. ഒന്നോ രണ്ടോ വീടുകൾ മാത്രമുള്ള പ്രദേശത്തേക്കാണ് റോഡ് നിർമിക്കുന്നത്. നിലവിൽ ഇവിടേക്ക് കോർപറേഷൻ നിർമിച്ച ടാർ ചെയ്ത റോഡ് ഉണ്ട്. സ്വകാര്യ വ്യക്തികളുടെ ഭൂമി കച്ചവടത്തിന് സഹായിക്കാനാണ് റോഡ് നിർമാണമെന്ന് മെഡിക്കൽ കോളജ് അധികൃതർ ആരോപിച്ചു. കഴിഞ്ഞ വർഷം ഇതേ ഇടത്തിലൂടെ റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് ചില ഭൂമി കച്ചവടക്കാർ സമീപിച്ചിരുന്നുവെന്നും അനുമതി നിഷേധിച്ചെന്നും അധികൃതർ പറഞ്ഞു. എന്നാൽ, രണ്ട് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അനുമതിയോടുകൂടിയാണ് ചെയ്തതെന്നുമാണ് പ്രദേശത്തെ കൗൺസിലർ എം.എം. പത്മാവതിയുടെ വിശദീകരണം. photo mch road മെഡിക്കൽ കോളജ് ചെസ്റ്റ് ആശുപത്രിക്കു സമീപം അനധികൃതമായി നിർമിച്ച റോഡ്
Show Full Article
TAGS:LOCAL NEWS 
Next Story