Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യമേഖലയെ...

'മത്സ്യമേഖലയെ തകർക്കുന്ന നിലപാടുകളിൽനിന്ന്​ ഫിഷറീസ് ഉദ്യോഗസ്ഥർ പിന്മാറണം'

text_fields
bookmark_border
ബേപ്പൂർ: കേരള ഫിഷറീസ് െറഗുലേഷൻ ആക്ടി​െൻറ പേരിൽ മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം വ്യാപകമായി മത്സ്യബന്ധന ബോട്ടുകൾ പിടികൂടി പിഴ ചുമത്തുന്ന നടപടികൾക്ക് എതിരെയും ഡീസൽ വിലവർധനവിന് എതിരെയും സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ധർണ നടത്തി. ഓഖിയിലൂടെ നടുവൊടിഞ്ഞ മത്സ്യമേഖല ഏതാണ്ട് കരകയറി വരാൻ ശ്രമിക്കുന്നതിനിടയിലുള്ള ഇത്തരം പ്രതിസന്ധികൾ ആശങ്കജനകമാണെന്നും അനധികൃത മീൻപിടിത്തത്തി​െൻറ പേരിൽ കേരളത്തിലെ മത്സ്യമേഖലയെ തകർക്കുന്ന നിലപാടുകളിൽനിന്ന് ഫിഷറീസ് അധികൃതർ അടിയന്തരമായി പിന്മാറണമെന്നും ധർണ ഉദ്ഘാടനം ചെയ്ത കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കരിച്ചാലി പ്രേമൻ ആവശ്യപ്പെട്ടു. ബേപ്പൂർ ഹാർബറിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനു സമീപത്തായിരുന്നു ധർണ. അരയ സമാജം പ്രസിഡൻറ് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ അനിൽ കുമാർ, വിവിധ ട്രേഡ് യൂനിയനുകളെ പ്രധിനിധാനംചെയ്ത് ടി.കെ. അബ്ദുൽ ഗഫൂർ, എം. മമ്മദ് കോയ, അനിൽകുമാർ, ഷിബി, കെ.പി. ഹുസൈൻ കോയ, എം. വാസു, ഫിഷ് മർച്ചൻറ് ആൻഡ് കമീഷൻ ഏജൻറ്സ് ജില്ല പ്രസിഡൻറ് എം. ബഷീർ, കെ.പി. റിയാസ് ഹാജി, പി. സുഭാഷ്, പി. അബൂബക്കർ, അനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story