Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂളക്കടവ്​ എ.എം.എൽ.പി...

പൂളക്കടവ്​ എ.എം.എൽ.പി സ്​കൂൾ 90ാം വാർഷികാഘോഷം

text_fields
bookmark_border
കോഴിക്കോട്: പൂളക്കടവ് എ.എം.എൽ.പി സ്കൂൾ 90ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പൂളക്കടവി​െൻറ ചരിത്രത്തെ ആധാരമാക്കി സുവനീർ പ്രകാശനവും നടന്നു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശനം സിറ്റി പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ നിർവഹിച്ചു. രമേശ് ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ പി. ബിജുലാൽ അധ്യക്ഷത വഹിച്ചു. ജെ.ഡി.ടി സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. പ്രശസ്ത പിന്നണിഗായകൻ കെ.കെ. നിഷാദ് കലാപരിപാടി ഉദ്ഘാടനം ചെയ്തു. പൂർവ അധ്യാപകരെയും പൂർവവിദ്യാർഥികളെയും ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ആർ. ബിൻസി റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ഷാജി കളത്തിൽതൊടി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.എം. കോയ, സി. പ്രദീപ്കുമാർ, കെ.കെ. കുഞ്ഞുമോൻ, എൻ.കെ. ഇസ്മാഇൗൽ, സബിത വൈങ്ങാളിൽ, ലൈല തുടങ്ങിയവർ സംസാരിച്ചു. വിവിധ െറസി. അസോസിയേഷൻ പ്രതിനിധികൾ പെങ്കടുത്ത പരിപാടിയിൽ കലാപരിപാടികളും 'ദാ വീണ്ടും പിട്ട്'എന്ന നാടകവും അരങ്ങേറി. ചടങ്ങിൽ എൻ. സിദ്ദീഖ്, ബി.പി.ഒ ഒാംകാരനാഥൻ എന്നിവർ സംസാരിച്ചു. തൊഴിലുപകരണ വിതരണം കോഴിക്കോട്: സിയസ്കോ റിലീഫ് വിങ് നിർധനരായ വീട്ടമ്മമാർക്ക് തൊഴിലുപകരണം വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കെ.വി. സക്കീർ ഹുസൈൻ നിർവഹിച്ചു. കെ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടറേറ്റ് ലഭിച്ച സി.എം. നജീബിനും ചാർേട്ടഡ് അക്കൗണ്ടൻറ് ഫൈനൽ പരീക്ഷ പാസായ മുഹമ്മദ് ഇർഷാദിനുമുള്ള ഉപഹാരങ്ങൾ സിയസ്കോ വൈസ് പ്രസിഡൻറുമാരായ പി.എ. മുഹമ്മദ് കോയ, പി.പി. അബ്ദുല്ലക്കോയ എന്നിവർ വിതരണം ചെയ്തു. സിയസ്കോ പ്രസിഡൻറ് പി.ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സിയസ്കോ ജന. സെക്രട്ടറി കെ. നൗഷാദ് അലി, കൗൺസിലർ സി.പി. ശ്രീകല, സിയസ്കോ സീനിയർ സിറ്റിസൺ ഫോറം ചെയർമാൻ പി.കെ. അഹമ്മദ് മൂസ, വനിത വേദി പ്രസിഡൻറ് സാബിറ മേലേക്കണ്ടി, യൂത്ത് വിങ് പ്രസിഡൻറ് ഷബീർ അലി എന്നിവർ സംസാരിച്ചു. റിലീഫ് കമ്മിറ്റി ചെയർമാൻ ബി.വി. മാമുക്കോയ റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. മെഹബൂബ് സ്വാഗതവും സിയസ്കോ സെക്രട്ടറി സി.പി.എം. സയീദ് അഹമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story