Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎലിയോടു മലയിൽ വൻ...

എലിയോടു മലയിൽ വൻ തീപിടിത്തം; കാർ കത്തിനശിച്ചു

text_fields
bookmark_border
അത്തോളി: അന്നശ്ശേരി എലിയോടു മലയിൽ വൻ തീപിടിത്തം. ഒരു കാർ പൂർണമായും കത്തിനശിച്ചു. വൈകീട്ട് ആറുമണിയോടെയാണ് തീപിടിത്തമുണ്ടായത്. മല കാണാൻ പോയവരുടെ കാറാണ് കത്തിയത്. തീ പടരുന്നത് കണ്ട് മലയിൽനിന്നു കാറിൽ തിരിച്ചു വരാൻ ശ്രമിക്കുന്നതിനിടെ കാറി​െൻറ അടി കല്ലിൽ തട്ടി നിൽക്കുകയായിരുന്നുവെന്ന് പറയുന്നു. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബാലുശേരിയിൽ നിന്നും നന്മണ്ട സ്വദേശികൾ വാടകക്കെടുത്ത കാറാണിത്. നരിക്കുനിയിൽ നിന്നും രണ്ട് ഫയർ എൻജിനുകൾ എത്തി രാത്രി എട്ടരയോടെ തീയണക്കുകയായിരുന്നു. ഔഷധ ഗുണമുള്ള സസ്യങ്ങൾ, മയിലുകൾ, മുള്ളൻപന്നി തുടങ്ങിയ ജീവികൾ കൂടുതലായി കണ്ടുവരുന്ന സ്ഥലമാണിതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസവും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രകാശൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story