Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെക്കേപ്പുറം...

തെക്കേപ്പുറം പൈതൃകത്തിൽ ഐറിഷ് കുളിർമ

text_fields
bookmark_border
കോഴിക്കോട്: തെക്കേപ്പുറം പൈതൃകത്തിൽ വിസ്മയിച്ച് ഐറിഷ് സംഘം. കൊട്ടാരസദൃശ തറവാടുകളിൽ സ്നേഹം തളം കെട്ടിയ കൂട്ടുകുടുംബങ്ങളുടെ സൗഹൃദപ്പൊറുതിയും മനം കവരും പാരമ്പര്യങ്ങളും വൈവിധ്യങ്ങളുടെ രുചിമേളങ്ങളുമൊക്കെ അയർലൻഡ് കൂട്ടത്തി​െൻറ പഞ്ചാരക്കണ്ണുകൾക്ക് പൊൻതിളക്കം നൽകി. കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനെത്തിയ സംഘത്തിന് തെക്കേപ്പുറം സന്ദർശിക്കാൻ വഴിയൊരുക്കിയത് ചാലിയം, 'നിർദേശ്' േപ്രാജക്ട് ഡയറക്റ്റർ ക്യാപ്റ്റൻ ബി.രമേശ് ബാബുവായിരുന്നു. കുറ്റിച്ചിറ മിശ്ക്കാൽ പള്ളി, മുച്ചുന്തിപ്പള്ളി എന്നിവയുടെ പൗരാണികതയും ചരിത്രപാരമ്പര്യവും ക്യാപ്റ്റൻ വിശദീകരിച്ചു നൽകി. പൈതൃകനടത്തത്തി​െൻറ ഭാഗമായി പഴയ തറവാടുകളായ ഇരുമാനം വീട്, കുഞ്ഞിരമ്പലം, ജിഫ്രി ഹൗസ്, പള്ളി വീട് എന്നിവിടങ്ങളും സംഘം സന്ദർശിച്ചു. സംസ്ഥാന ജേതാക്കളായ കാലിക്കറ്റ് ഗേൾസ് സ്കൂൾ വിദ്യാർഥിനികൾ അവതരിപ്പിച്ച ഒപ്പന സന്ദർശകരുടെ കണ്ണും കരളും കവർന്നു. കോഴിക്കോടൻ കുട്ടികളുടെ ഹൃദ്യമായ പെരുമാറ്റവും എടുത്ത് പറയാൻ സംഘം മത്സരിക്കുകയായിരുന്നു. അറബിയിലേതടക്കം ഭക്തിഗാനങ്ങൾ, നാടൻ പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ എന്നിവയിൽ ഇശൽ പെയ്ത ഏതാനും മണിക്കൂറുകൾ മായാത്തചിത്രങ്ങളാണ് തങ്ങൾക്കേകിയതെന്ന് സംഘാംഗങ്ങൾ നന്ദിയോടെ പറഞ്ഞു. ഒപ്പനയുടെ വരികൾക്കൊപ്പിച്ച് ചുവട് വെക്കാനും മണവാട്ടിയെപ്പോലെ മനോഹരചിത്രങ്ങളായി മൈലാഞ്ചിയണിയാനും സംഘം മത്സരിച്ചു. കലാസ്വാദനങ്ങൾക്ക് ശേഷം കോഴിക്കോടൻ തനിമയിൽ നിറഞ്ഞ രുചിമേളവും സന്ദർശകരുടെ മനം കവർന്നു. കാലിക്കറ്റ് ഗേൾസ് കുക്കറി ടീം ദം ബിരിയാണി, പത്തിരി, ഇറച്ചി, മുട്ടമാല, മുട്ടസുർക്കയടക്കം പലഹാരങ്ങളാണ് തയാറാക്കിയത്. എഴുത്തുകാരായ ബൂയിസ് കെറി, അമന്റ ബെൽ, പാഡി ബുഷെ, ലാ വിക്സ് എന്നിവരടക്കം 18 അംഗങ്ങളായിരുന്നു ഐറിഷ് സംഘത്തിലുണ്ടായിരുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ള ഒരു ഡസൻ ഇന്ത്യൻ പ്രതിനിധികളും ഇവരെ അനുഗമിച്ചു. കാലിക്കറ്റ് ഗേൾസ് സ്കൂൾ മാനേജിങ് കമ്മിറ്റിയംഗം പള്ളിവീട്ടിൽ ഹസൻകോയയാണ് പൈതൃകസന്ദർശനത്തിന് ഏകോപനം നടത്തിയത്. കാലിക്കറ്റ് ഗേൾസിലെ മുബീന, ലിയാന, തമന്ന സെയിൻ, അമൽ റഫീഖ്, ദക്ഷ, ഫാജിറ എന്നിവരുടെ നേതൃത്വത്തിലാണ് മാപ്പിളകലകൾ അവതരിപ്പിക്കപ്പെട്ടത്. photo ireland 33.jpg കോഴിക്കോട് കടപ്പുറത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിനെത്തിയ അയർലൻഡ് സംഘം കുറ്റിച്ചിറയിൽ ഒപ്പനക്കാരികൾക്കൊപ്പം മൈലാഞ്ചിയണിയുന്നു
Show Full Article
TAGS:LOCAL NEWS 
Next Story