Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജൈവപച്ചക്കറി കൃഷി...

ജൈവപച്ചക്കറി കൃഷി വിത്ത് നടീൽ ഉത്സവം

text_fields
bookmark_border
വടകര: പഴങ്കാവ് വരിക്കോടി താഴ വയലിൽ കാർഷിക ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഒരേക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. നഗരസഭയിലെ നാലാം വാർഡിൽ നടന്ന വിത്ത് നടീൽ ഉത്സവത്തിൽ 20ഓളം കുടുംബങ്ങൾ പെങ്കടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗിരീഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷിൽന വരിക്കോടി അധ്യക്ഷത വഹിച്ചു. ടി.കെ. പ്രഭാകരൻ, കെ.സി. പവിത്രൻ, പി.പി. ബാലകൃഷ്ണൻ, എം.ഇ. ബാലൻ, വസന്തകുമാർ, ദിവാകരൻ കുളവടത്ത്, വി. ശ്രീജ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് വടകര ടൗൺ ഹാൾ: 'ഹരിതാമൃതം' കാർഷിക പ്രദർശനം-9.00, സെമിനാർ-2.00, ഓപൺ ഫോറം --3.00 വടകര എം.യു.എം ഹയർ സെക്കൻഡറി സ്കൂൾ: മേപ്പയിൽ പ്രശാന്തി ചാരിറ്റബ്ൾ സൊസൈറ്റിയും പോസിറ്റിവ് സർക്കിൾ വടകര ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ക്ലാസ്, -ഡോ. യഹ്യാഖാൻ --2.00
Show Full Article
TAGS:LOCAL NEWS 
Next Story