Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓര്‍മയായി വോയ്സ് ഓഫ്...

ഓര്‍മയായി 'വോയ്സ് ഓഫ് ആലം'

text_fields
bookmark_border
എലങ്കമല്‍: ഒരു വ്യാഴവട്ടക്കാലം മാരക രോഗം തീര്‍ത്ത തടവറയിലും സംഗീതം മാത്രം മനസ്സില്‍ സൂക്ഷിച്ച അനുഗൃഹീത ഗായകന്‍ ആലം മുഹമ്മദിന്(29) എലങ്കമല്‍ ഗ്രാമം കണ്ണീരോടെ വിടനല്‍കി. ലക്ഷത്തിലൊരാള്‍ക്ക് മാത്രം കാണാറുള്ള അപൂര്‍വ രോഗത്തെ മനക്കരുത്തും നിശ്ചയദാര്‍ഢ്യവുംകൊണ്ട് മാത്രം കാലമിത്രയും അതിജീവിച്ച നാട്ടുകാരുടെ പ്രിയങ്കരനായ ആമു ശനിയാഴ്ച രാത്രിയാണ് വിടപറഞ്ഞത്. 12 വര്‍ഷത്തോളം നീണ്ട ആശുപത്രി വാസത്തിനിടയില്‍ രോഗപീഡയില്‍ ഇളവുകിട്ടിയ ഏതാനും മാസക്കാലം ആലം മുഹമ്മദ് വീണ്ടും സംഗീത രംഗത്ത് സജീവമായി. ത​െൻറ സ്വപ്നമായ 'വോയ്സ് ഓഫ് ആലം' എന്ന സോളോ സംഗീത സദസ്സിന് തുടക്കമിട്ടെങ്കിലും ഏതാനും വേദികള്‍ പിന്നിടുംമുമ്പ് രോഗം വീണ്ടും ആമുവിനെ കീഴടക്കുകയായിരുന്നു. സംഗീതം മാത്രമായിരുന്നു രോഗക്കിടക്കയിലും ആലമി​െൻറ കൂട്ട്. 2016 സെപ്റ്റംബറില്‍ കാവുന്തറ വട്ടക്കണ്ടി പുറായിയിലെ യുവ പുരുഷ സ്വയംസഹായ സംഘം സംഘടിപ്പിച്ച 'ഈണം 2016' സ്റ്റേജില്‍ നടന്ന വോയ്സ് ഓഫ് ആലമി​െൻറ അരങ്ങേറ്റം നാട്ടുകാര്‍ക്ക് മറക്കാനാകാത്ത അനുഭവമാണ് പകര്‍ന്നത്. ഒരു പതിറ്റാണ്ടുകാലം വീട്ടിലെ ഒറ്റമുറിയിലും ആശുപത്രിക്കിടക്കയിലുമായി കഴിഞ്ഞുപോന്ന ഇദ്ദേഹത്തി​െൻറ ഇടര്‍ച്ചയില്ലാത്ത ശബ്ദമാധുരി അത്ഭുതത്തോടെ ആസ്വാദകര്‍ കേട്ടറിഞ്ഞു. മുഹമ്മദ് റഫിയായിരുന്നു ഇഷ്ടഗായകൻ. അതുകൊണ്ടുതന്നെ റഫിയുടെ പാട്ടുകളായിരുന്നു വോയ്സ് ഓഫ് ആലമില്‍ ഏറെയും. പ്രൈമറി തലം മുതല്‍ സ്കൂള്‍ മത്സരവേദികളിലും സജീവമായിരുന്നു ആലം. ഹയർ സെക്കന്‍ഡറി വിദ്യാര്‍ഥിയായിരിക്കെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. 'ജുവനൈല്‍ സാന്തോ ഗ്രാനുലോമ' എന്ന അത്യപൂര്‍വ രോഗമാണ് കീഴടക്കിയത്. ആശുപത്രിക്കിടക്കയിലും അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. 'ഈ ജീവിതം ദൈവം അനുവദിക്കുന്ന ബോണസാണെ'ന്ന് പുഞ്ചിരിതൂകി പറയുന്ന ആലം തന്നെ സന്ദര്‍ശിക്കാനെത്തുന്നവരെ ആശ്വസിപ്പിക്കുകയായിരുന്നു പതിവ്. സൗമ്യമായ പെരുമാറ്റവും പരിചയപ്പെടുന്നവര്‍ക്കിടയില്‍ മാന്ത്രികമായ സൗഹൃദവലയം തീര്‍ക്കാനുള്ള അസാമാന്യ കഴിവും ആലം മുഹമ്മദിനെ വ്യത്യസ്തനാക്കി. മരണവിവരമറിഞ്ഞതു മുതല്‍ നാനാതുറകളില്‍പെട്ട നൂറുകണക്കിന് ആളുകള്‍ ആലമി​െൻറ വീട്ടിലും ഞായറാഴ്ച എലങ്കമല്‍ ജുമാമസ്ജിദില്‍ നടന്ന അന്ത്യചടങ്ങുകളിലും ഒഴുകിയെത്തിയത് നീണ്ട ആശുപത്രിവാസത്തിനിടയിലും ആലം കാത്തുസൂക്ഷിച്ച ഈ സൗഹൃദത്തി​െൻറ നേർക്കാഴ്ചയായി.
Show Full Article
TAGS:LOCAL NEWS 
Next Story