Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതുടർവിദ്യാഭ്യാസ...

തുടർവിദ്യാഭ്യാസ പരിപാടി സമാപിച്ചു

text_fields
bookmark_border
must................................................. കോഴിക്കോട്: മെഡിക്കൽ കോളജിൽ ഇേൻറണൽ മെഡിസിൻ ഡോക്ടർമാരുടെ . രണ്ടുദിവസമായി നടന്ന പരിപാടിയിൽ അഞ്ഞൂറോളം ഡോക്ടർമാർ പങ്കെടുത്തു. ഡെങ്കിപ്പനി സമൂഹത്തിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും അവ തടയാനുള്ള മാർഗങ്ങളും എന്ന വിഷയത്തിൽ ഡോ.തുളസീധരൻ പ്രബന്ധം അവതരിപ്പിച്ചു. ഡെങ്കിപ്പനിയിൽ കഴിഞ്ഞ വർഷം ഉണ്ടായ സങ്കീർണതകൾക്ക് കാരണം ഭൂരിഭാഗം ആളുകളും സ്വയംചികിത്സ തെരഞ്ഞെടുത്തതാണെന്നും പ്ലേറ്റ്്ലെറ്റി​െൻറ എണ്ണത്തെക്കുറിച്ച് ഏറെയൊന്നും വ്യാകുലപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലേറ്റ്്ലെറ്റ് എണ്ണം കൂട്ടാൻവേണ്ടി അപരിചിതമായ പഴങ്ങളും ഇലകളും കഴിക്കുന്നത് ഒരുപാട് സങ്കീർണതകൾ ക്ഷണിച്ചുവരുത്തും. ഇതിനുപകരം കൊതുകുനിയന്ത്രണ പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ.സൂപ്പി കയനാടത്ത്, ഡോ.ഷീല മാത്യു, ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ.എബനസീർ, ഡോ.പ്രവീൺ, എന്നിവർ സംസാരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവഡോക്ടർമാർ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിൽ മികച്ച ഗവേഷണത്തിനുള്ള ഡോ.സിറാജ് സ്മാരക അവാർഡ് ഡോ.ആദർശ് ആയില്ലത്ത് നേടി. മെഡിക്കൽ, പി.ജി വിദ്യാർഥികൾക്കായി അവതരിപ്പിച്ച ക്വിസ് മത്സരത്തിൽ ഡോ.പ്രശാന്തി​െൻറ സംഘം ഒന്നാമതെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story