Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടി...

കൊയിലാണ്ടി പുളിയഞ്ചേരിയിൽ ആക്രമണം: 10 സി.പി.എം പ്രവർത്തകർക്ക്​ പരിക്ക്

text_fields
bookmark_border
കൊയിലാണ്ടി: പുളിയഞ്ചേരിയിൽ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലക്കു നേരെ നടന്ന ആക്രമണത്തിൽ 10 സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു. ബി.ജെ.പിക്കാരാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. കെ.പി. അച്യുതൻ, കെ.പി. രാജൻ, കെ.ടി. ബിജു, കെ.ടി. ബിനീഷ്, കെ.പി. ജിജു, വിവേക് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും കുറോളി പാലക്കൽ ജാനകി, മാധവി, ലീല, നഗരസഭ കൗൺസിലർ കെ.ടി.സി. ജേഷ് എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ത്രീകൾ അക്രമംകണ്ട് അസ്വസ്ഥരാകുകയായിരുന്നു. മറ്റുള്ളവർ വായനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ പൊലിസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് എ.കെ.ജി സ​െൻറർ കെട്ടിടത്തി​െൻറ താഴെ നിലയിൽ പ്രവർത്തിക്കുന്ന കെ.ടി.എസ് വായനശാലയിലേക്ക് ആക്രമണം അഴിച്ചുവിട്ടത്. അക്രമികൾ ഉപയോഗിച്ച രണ്ടു ബൈക്കുകളും ആയുധങ്ങളും സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രദേശത്ത് പൊലീസ് കാവലുണ്ട്. വെള്ളിയാഴ്ച പുലർച്ച മന്ദമംഗലം കണിയാകുളത്തിൽ രാധ, കൊല്ലം അട്ടവയൽ നാരായണി എന്നിവരുടെ വീടിനുനേരെ ആക്രമണം നടന്നിരുന്നു. കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ കൊയിലാണ്ടി: പുളിയഞ്ചേരിയിൽ പാർട്ടി പ്രവർത്തകർക്കുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചു. കൊയിലാണ്ടി നഗരസഭ പരിധിയിൽ ആറു മുതൽ ആറുവരെയാണ് ഹർത്താൽ.
Show Full Article
TAGS:LOCAL NEWS 
Next Story