Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡുകളിലും ...

റോഡുകളിലും നടപ്പാതകളിലുമുള്ള കച്ചവടം അനുവദിക്കില്ല ^മന്ത്രി സുധാകരന്‍

text_fields
bookmark_border
റോഡുകളിലും നടപ്പാതകളിലുമുള്ള കച്ചവടം അനുവദിക്കില്ല -മന്ത്രി സുധാകരന്‍ താമരശ്ശേരി: റോഡുകളില്‍ ഒരു കാരണവശാലും ൈകയേറ്റങ്ങള്‍ അനുവദിക്കില്ലെന്നും റോഡുകളിലും നടപ്പാതകളിലുമുള്ള കച്ചവടം അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി സുധാകരൻ. നവീകരിക്കുന്ന താമരശ്ശേരി--വര്യട്ട്യാക്കില്‍ റോഡി​െൻറ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിങ് എൻജിനീയര്‍ പി.കെ. മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ റഹീം എം.എല്‍.എ, ഹാജറ കൊല്ലരുകണ്ടി, ഷമീന വെള്ളക്കാട്ട്, കെ. ബാബു, എ.പി. ഹുസൈന്‍, വായോളി മുഹമ്മദ്, ആര്‍.പി. ഭാസ്‌ക്കരക്കുറുപ്പ്, എ. അരവിന്ദന്‍, സോമന്‍ പിലാതോട്ടം, പി.എസ്. മുഹമ്മദലി, എ.പി. മുസ്തഫ, കെ.വി. സെബാസ്റ്റ്യന്‍, കെ. മുഹമ്മദ്, സഫിയ കാരാട്ട് എന്നിവര്‍ സംസാരിച്ചു. റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എൻജിനീയര്‍ വി.വി. ബിനു സ്വാഗതവും അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.കെ. ബിനീഷ് നന്ദിയും പറഞ്ഞു. സംസ്ഥാന സര്‍ക്കാറി​െൻറ കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തി 36 കോടി രൂപ വകയിരുത്തിയാണ് റോഡ് നവീകരിക്കുന്നത്. ദേശീയപാതയില്‍ താമരശ്ശേരി കാരാടിയില്‍നിന്നും ആരംഭിച്ച് അണ്ടോണ, കളരാന്തിരി, മാനിപുരം, കരുവന്‍പൊയില്‍, തലപ്പെരുമണ്ണ, പിലാശ്ശേരി, വര്യട്ട്യാക്കില്‍ വരെ 18 കി.മീറ്റര്‍ വരുന്ന റോഡ് പണി പൂര്‍ത്തിയാകുന്നതോടെ കൊടുവള്ളി, കുന്ദമംഗലം ടൗണുകളിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.
Show Full Article
TAGS:LOCAL NEWS 
Next Story