Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കംകടവ്​ പമ്പ്...

മുക്കംകടവ്​ പമ്പ് ഹൗസിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു

text_fields
bookmark_border
* 3000ത്തോളം ജനങ്ങളുടെ ജലപ്രതിസന്ധി ഒഴിവായി മുക്കം: രണ്ടാഴ്ചയോളം മുടങ്ങിക്കിടന്ന കടവ് ജലസേചന വകുപ്പി​െൻറ പമ്പ് ഹൗസിൽനിന്ന് കുടിവെള്ള വിതരണ സംവിധാനം പുനഃസ്ഥാപിച്ചു. വിതരണം നിലച്ചതോടെ 3000ത്തോളം ജനങ്ങൾ കുടിവെള്ളമില്ലാതെ വലയുകയായിരുന്നു. ഇക്കാര്യം 'മാധ്യമം' വാർത്തയാക്കിയിരുന്നു. കഴിഞ്ഞദിവസം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിതാന്ത പരിശ്രമത്തിലൂടെ പമ്പ് ഹൗസിലെ മിനി കിണറിലെ ചളി മൂന്ന് മോേട്ടാറുകൾ ഘടിപ്പിച്ച് പൂർണമായും നീക്കംചെയ്തു. തുടർന്ന് പൈപ്പുകൾ മാറ്റിയാണ് കുടിവെള്ളം വിതരണം പുനഃസ്ഥാപിച്ചത്. ദിവസവും രാവിലെ എട്ട് മുതൽ അഞ്ച് വരെയാണ് പമ്പ് ഹൗസിൽ നിന്ന് ജലവിതരണം നടത്തുന്നത്. ദിവസവും ഒന്നേകാൽ ലക്ഷം ലിറ്റർ ജലമാണ് ശേഖരിച്ച് വിതരണം ചെയ്യുന്നത്. ജലവിതരണം നിലച്ചതോടെ കാരശ്ശേരി പഞ്ചായത്തി​െൻറ നേതൃത്വത്തിൽ മാന്ത്ര, കുന്നേരി, പുതിയോട്ടിൽ കോളനി, എടലമ്പാട്, കുറ്റിപറമ്പ്, കാരമൂല, ആനയാംകുന്ന് തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ രാവിലെ ഒമ്പത് മുതൽ ലോറി മാർഗം കുടിവെള്ള വിതരണം നടത്തി പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണുകയായിരുന്നു. കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചതോടെ ലോറിമാർഗം വിതരണം തൽക്കാലം കാരശ്ശേരി പഞ്ചായത്ത് നിർത്തിവെച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story