Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാദാപുരത്തിന് സ്വപ്ന...

നാദാപുരത്തിന് സ്വപ്ന സാക്ഷാത്​കാരം

text_fields
bookmark_border
നാദാപുരം: കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയുടെ കേരളത്തിലെ ആദ്യത്തെ ഉപകേന്ദ്രം ഞായറാഴ്ച സാംസ്കാരിക മന്ത്രി എ.കെ. ബാലൻ നാദാപുരത്തിന് സമർപ്പിക്കും. വൈകീട്ട് നാലിന് വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര കക്കംവെള്ളിയിൽനിന്ന് തുടങ്ങും. തുടർന്ന് നാദാപുരം ഗവ. യു.പി സ്‌കൂളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്‌ഘാടനം ചെയ്യും. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് വൈദ്യർ അക്കാദമി അവതരിപ്പിക്കുന്ന 'ഇശൽ ഇമ്പം' ഗാനമേളയിൽ നിരവധി താരങ്ങൾ അണിനിരക്കും. ഉപകേന്ദ്രം ഉദ്‌ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞ നാലു ദിവസങ്ങളിലായി നാദാപുരത്ത് നടന്ന വിവിധ പരിപാടികളിൽ വൻ ജനക്കൂട്ടമാണ് പങ്കാളികളായത്. ശനിയാഴ്ച രാവിലെ നാദാപുരം ഗവ. യു.പി സ്‌കൂളിൽ നടന്ന ജില്ലതല മാപ്പിളപ്പാട്ട് ആലാപന മത്സരം അറബികവി കുന്നത്ത് മൊയ്തു ഉദ്‌ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയർമാൻ കരയത്ത് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പറോട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ. കൃഷ്ണൻ, വി.എ. അമ്മദ് ഹാജി, സ്വാഗതസംഘം ജനറൽ കൺവീനർ വി.സി. ഇഖ്ബാൽ, കൺവീനർ സി.എച്ച്. മോഹനൻ, ട്രഷറർ രജീന്ദ്രൻ കപ്പള്ളി, ജോയൻറ് കൺവീനർമാരായ എം.കെ. അഷ്‌റഫ്, സി.വി. ഹമീദ് ഹാജി, പ്രചാരണ വിഭാഗം കൺവീനർ ഇ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. സി. ഫൈസൽ സ്വാഗതവും അനു പാട്യംസ് നന്ദിയും പറഞ്ഞു. രാത്രി നാദാപുരം ബസ്സ്റ്റാൻഡിൽ മോയിൻകുട്ടി വൈദ്യരുടെ ജീവിതം അനാവരണം ചെയ്യുന്ന 'ഇശലി​െൻറ കനൽ തോറ്റിയ കവി' എന്ന ഡോക്യുമ​െൻററി പ്രദർശനം നടന്നു. കുന്നത്ത് മൊയ്‌തു, കുഞ്ഞിക്കണ്ണൻ വാണിമേൽ, യതീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story