Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാമശ്ശേരി ഫുട്​ബാൾ...

ഒാമശ്ശേരി ഫുട്​ബാൾ അക്കാദമി ഉദ്​ഘാടനം

text_fields
bookmark_border
ഒാമശ്ശേരി: മലയോര മേഖലയിലെ ആദ്യ പ്രഫഷനൽ ഫുട്ബാൾ പരിശീലന സംരംഭമായി ഉറവ് കായിക കേന്ദ്രം ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ ഒാമശ്ശേരി ഫുട്ബാൾ അക്കാദമി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബാളർ കെ.ടി. സേതുമാധവൻ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു. േജണലിസ്റ്റ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലികുന്നേൽ അധ്യക്ഷത വഹിച്ചു. ഷീബ മുംതാസ്, പി.വി. അബ്ദുറഹിമാൻ, ഒ.പി. അബ്ദുസ്സലാം മൗലവി, കെ.പി. സദാശിവൻ, രാജീവ് മാസ്റ്റർ, സലാം ആമ്പ്ര, ശമീർ സൽക്കാര, പി. ശശിധരൻ എന്നിവർ സംസാരിച്ചു. യു. വിനോദ് കുമാർ പ്രോജക്ട് അവതരണം നടത്തി. എ. ജയപ്രകാശൻ സ്വാഗതവും ബാബുരാജ് പുത്തൂർ നന്ദിയും പറഞ്ഞു. ദ്വിദിന പരിശീലന ക്ലാസ് ഒാമശ്ശേരി: സി.ബി.എസ്.ഇ (സി.ഇ.ഒ) കൊച്ചിയുടെ നേതൃത്വത്തിൽ ഒാമശ്ശേരി പ്ലസൻറ് ഇംഗ്ലീഷ് സ്കൂളിൽ ക്ലാസ് റൂം മാനേജ്മ​െൻറ് എന്ന വിഷയത്തിൽ അധ്യാപകർക്കുള്ള ദ്വിദിന പരിശീലന ക്ലാസിന് തുടക്കം കുറിച്ചു. അറുപതിൽപരം അധ്യാപകരാണ് പരിശീലന പരിപാടിയിൽ പെങ്കടുക്കുന്നത്. സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.എ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. പ്രകാശ് സ്വാഗതം പറഞ്ഞു. വിദ്യാ സഹോദയ സെക്രട്ടറി സഫിയ സംസാരിച്ചു. കെ.എം. അബ്ദുൽ ഖാദർ (പ്രിൻസിപ്പൽ, ഇശാഅത്ത് പബ്ലിക് സ്കൂൾ പൂനൂർ), മൈമൂന ബീവി (ബീലൈൻ പബ്ലിക് സ്കൂൾ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story