Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയങ്​ സ്​റ്റാർ ഫുട്​ബാൾ ...

യങ്​ സ്​റ്റാർ ഫുട്​ബാൾ മേള: ഈസ്​റ്റ്​ എഫ്‌.സി ചേന്ദമംഗലൂരിന് ജയം

text_fields
bookmark_border
കൊടിയത്തൂർ: യങ് സ്റ്റാർ കാരക്കുറ്റി സംഘടിപ്പിക്കുന്ന എ.പി. അഷ്റഫ് സ്മാരക ഫുട്ബാൾ ടൂർണമ​െൻറിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഈസ്റ്റ് എഫ്.സി ചേന്ദമംഗലൂർ ദിശ താമരശ്ശേരിയെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ഞായറാഴ്ച യുനൈറ്റഡ് എഫ്.സി പുൽപറമ്പ് എ.ബി.സി നെല്ലിക്കാപറമ്പുമായി ഏറ്റുമുട്ടും. കിക്കോഫ് 5.30. പ്രധാനമന്ത്രി ഉജ്ജ്വല യോജനക്ക് തുടക്കം കൊടിയത്തൂർ: ഗ്രാമീണമേഖലയിലെ പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കാനായി ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജനക്ക് കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്കിനു കീഴിലെ നാച്വറല്‍ ഭാരത്ഗ്യാസ് ഏജന്‍സിയില്‍ തുടക്കമായി. പദ്ധതിക്ക് കീഴില്‍ പാചകവാതക കണക്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് പ്രത്യേക ഡെപ്പോസിറ്റുകള്‍ ഒന്നും നല്‍കേണ്ടതില്ല. ചെലവ് കുറഞ്ഞ രീതിയിലുള്ള ഗ്യാസ് അടുപ്പും കുറഞ്ഞ വിലയില്‍ അനുവദിക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ നിർവഹിച്ചു. വി. വസീഫ് അധ്യക്ഷത വഹിച്ചു. പി. ഷിനോ, നാസര്‍ കൊളായി, എ.സി. നിസാര്‍ബാബു, സന്തോഷ് സെബാസ്റ്റ്യന്‍, വി.കെ. അബൂബക്കര്‍, സിന്ധു രാജന്‍, റീന ബോബന്‍, അസ്മാബി പരപ്പില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story