Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിടപറഞ്ഞത്​...

വിടപറഞ്ഞത്​ ബാലുശ്ശേരിയിലെ ആദ്യകാല ബീഡിക്കമ്പനി ഉടമ

text_fields
bookmark_border
ബാലുശ്ശേരി: ബാലുശ്ശേരിയിലെ ആദ്യകാല ബീഡിക്കമ്പനി ഉടമ എ.കെ. കണാരൻ (94) ഒാർമയായി. ബീഡി തെറുപ്പും മറ്റു ജോലികളുമായി കഴിഞ്ഞിരുന്ന കണാരൻ ബീഡി തെറുപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ബാലുശ്ശേരിയിൽ എ.കെ. ബീഡിക്കമ്പനി തുടങ്ങിയത് 1957ലാണ്. ബാലുശ്ശേരിയിലെ വിവിധ ഇടങ്ങളിലായി 600 ഒാളം ബീഡിത്തൊഴിലാളികളെ വെച്ച് പണിയെടുത്തിരുന്ന എ.കെ. ബീഡി കമ്പനിക്ക് ജില്ലയിൽ കല്ലാച്ചി, കക്കട്ടിൽ, കുറ്റ്യാടി, കല്ലോട്, വടകര എന്നിവിടങ്ങളിലായി ശാഖകളുമുണ്ടായിരുന്നു. ബാലുശ്ശേരി കൈരളി റോഡ് ജങ്ഷനിൽ ആദ്യമായി സ്റ്റേഷനറി മൊത്തവിതരണ ഷോപ്പ് ആരംഭിച്ചതും കണാരൻ തന്നെയാണ്. കടയോടനുബന്ധിച്ച് ബീഡിതെറുപ്പ് തൊഴിലാളികളും ഉണ്ടായിരുന്നു. കണാര​െൻറ ഫോേട്ടാ പതിച്ച കവറോടുകൂടിയ എ.കെ. ബീഡിക്ക് ജില്ലയിലെ പല ഭാഗങ്ങളിലും അക്കാലത്ത് നല്ല ഡിമാൻറായിരുന്നുവത്രെ. ബീഡി വ്യവസായം തകർച്ചയെ നേരിട്ടതോടെയാണ് എ.കെ. ബീഡിക്കും തളർച്ച തുടങ്ങിയത്. തൊഴിലാളികളെ ഇൗ രംഗത്തേക്ക് കിട്ടാതിരുന്നതും തകർച്ചക്ക് ആക്കംകൂട്ടി. ഇപ്പോൾ സ്റ്റേഷനറി മൊത്ത വിതരണ കച്ചവടം നടത്തുകയായിരുന്നു അദ്ദേഹം. ചായപ്പൊടി വിൽപനയാണ് അതിൽ പ്രധാനം. ഇന്നും പഴയകാല കെട്ടിടത്തിൽ പുതുമോടിയൊന്നും നടത്താതെ തന്നെയാണ് കണാര​െൻറ കച്ചവടം നിലനിൽക്കുന്നത്. മകൻ രവീന്ദ്രനാണ് കട നടത്തുന്നത്. വാർധക്യസഹജമായ രോഗത്താൽ കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നോടെയാണ് അദ്ദേഹം അന്തരിച്ചത്. പുരുഷൻ കടലുണ്ടി എം.എൽ.എ, വി.എം. കുട്ടികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, മറ്റു ജനപ്രതിനിധികൾ എന്നിവർ വീട്ടിലെത്തി അേന്ത്യാപചാരമർപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story