Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതുപ്പണത്ത് ബി.ജെ.പി...

പുതുപ്പണത്ത് ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

text_fields
bookmark_border
വടകര: മാസങ്ങൾക്കു മുമ്പ് സംഘർഷം നിലനിന്നിരുന്ന പുതുപ്പണം പലയാട്ടു നടയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. പുതുപ്പണം കറുകയിൽ പട്ടയം പറമ്പിൽ പ്രദോഷ്‌കുമാറിനാണ് വെട്ടേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് രണ്ടരയോടെയാണ് ആക്രമണം. പാലയാട് നട ബസ്സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന പ്രദോഷിനെ രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് വെട്ടുകയും ഇരുമ്പ് പൈപ്പുകൊണ്ട് തലക്ക് അടിക്കുകയും ചെയ്തതെന്ന് പരിസരവാസികൾ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ഒരു ബൈക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംരക്ഷണവും ഏർപ്പെടുത്തി. സി.പി.എം- -ബി.ജെ.പി സംഘർഷം നിലനിന്നിരുന്ന ഈ പ്രദേശം സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഇതിനിടയിൽ എസ്.ഡി.പി.ഐ -സി.പി.എം സംഘർഷവും ഉണ്ടായിരുന്നു. പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര പ്രശ്നത്തി​െൻറ പേരിൽ സി.പി.എം പ്രവർത്തകനായ ഓട്ടോ ഡ്രൈവർക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു. ഇതി​െൻറ മുറിവുണങ്ങും മുേമ്പയാണ് വീണ്ടും അക്രമം ഉണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story