Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
കൊടുവള്ളിയിൽ മഞ്ഞപ്പിത്തം; നഗരസഭ ആരോഗ്യ വിഭാഗം പരിശോധിച്ചു കൊടുവള്ളി: നഗരസഭ പരിധിയിൽ മഞ്ഞപ്പിത്തം പടരുന്നു. നിരവധി പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ആയുർവേദ ഒറ്റമൂലി ചികിത്സകൾ തേടി ആളുകൾ പോകുന്നതിനാൽ ആരോഗ്യ വകുപ്പി​െൻറ വശം രോഗികളുടെ എണ്ണം ലഭ്യമല്ലെന്നാണ് പറയുന്നത്. കൊടുവള്ളിക്കടുത്തുള്ള സ്ഥാപനത്തിലെ ചില കുട്ടികൾ മഞ്ഞപ്പിത്തം പിടിപെട്ടതിനെ തുടർന്ന് ചികിത്സയിലാണ്. നെല്ലാങ്കണ്ടി, മണ്ണിൽകടവ് ഭാഗങ്ങളിലും പലർക്കും രോഗം പിടിപെട്ടിട്ടുണ്ട്. മുൻവർഷങ്ങളിൽ പകർച്ചവ്യാധികൾ പടരാതിരിക്കാൻ ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ പ്രതിരോധ നടപടി സ്വീകരിക്കുകയും ഹോട്ടൽ, കൂൾബാർ, ഉൾപ്പെടെയുള്ള കടകളിൽ പരിശോധനകൾ നടത്തി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, രോഗങ്ങൾ പടരാനിടയുണ്ടായിട്ടും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം നടത്തുന്നില്ലെന്നാണ് പറയുന്നത്. നഗരസഭ പരിധിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നാഷനൽ ഹൈവേയുടെ വശങ്ങളിലുള്ള തെരുവുകച്ചവട സ്ഥാപനങ്ങളിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ വസ്തുക്കൾ പിടിച്ചെടുത്തു. കൊടുവള്ളി: പന്നൂര്‍ കണ്ണിപ്പൊയില്‍ സനാതന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറു മുതല്‍ 10 വരെ ഇയ്യക്കോത്ത്താഴത്ത് നടക്കുന്ന 'ശംഖൊലി 2018'​െൻറ വിജയത്തിനായി 51 അംഗ . പി. ബാലകൃഷ്ണന്‍ പന്നൂര്‍ അധ്യക്ഷത വഹിച്ചു. സി.എം. ഷാജി, ഗോവിന്ദരാജ്, ബാബു പത്രാത്ത്, ഒ. ഗണേഷ്ബാബു എന്നിവര്‍ സംസാരിച്ചു. കെ.എം. മണി സ്വാഗതവും, പി. സുമേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എ.എം. ഭാസ്‌കരന്‍ (ചെയർ), കെ.എം. മണി (ജന. കണ്‍), സി.എം. ഷാജി (ട്രഷ). കർഷക പെൻഷൻ നിർത്തലാക്കരുത്--ഐ.എൻ.ടി.യു.സി കൊടുവള്ളി: യു.ഡി.എഫ് സർക്കാർ നൽകിക്കൊണ്ടിരുന്ന കർഷക പെൻഷൻ, വരുമാനം മാനദണ്ഡമാക്കി നിർത്തലാക്കുന്ന നടപടി പിൻവലിച്ച് പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് മടവൂർ മണ്ഡലം ഐ.എൻ.ടി.യു.സി കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ആരാമം കോയ അധ്യക്ഷത വഹിച്ചു. എം.കെ. രാജൻ, ടി. അശോകൻ, ഇ. ശ്രീനിവാസൻ, കെ.പി. അസ്സയിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story