Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെൻറ്​ ജോസഫ്​സ്​...

സെൻറ്​ ജോസഫ്​സ്​ ബോയ്​സ്​ സ്​കൂൾ ദ്വിശതോത്തര രജതജൂബിലിക്ക്​ സമാപനം

text_fields
bookmark_border
കോഴിക്കോട്: സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർ െസക്കൻഡറി സ്കൂളി​െൻറ ദ്വിശതോത്തര രജതജൂബിലിക്ക് പ്രൗഢോജ്ജ്വല സമാപനം. സമാപന സമ്മേളനം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. വർത്തമാനകാലത്തെ ആകുലതകളെ മനസ്സിലാക്കുന്ന വിദ്യാർഥി സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ വിദ്യാലയങ്ങൾക്ക് സാധിക്കണെമന്ന് അദ്ദേഹം പറഞ്ഞു. സ്നേഹത്തി​െൻറയും സമാധാനത്തി​െൻറയും സംസ്കാരം നഷ്ടമാകുകയാണ്. ഇവ തിരിച്ചുപിടിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണെമന്നും എം.ടി പറഞ്ഞു. മന്ത്രി ടി.പി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പുതിയ ഹയർ സെക്കൻഡറി ബ്ലോക്കി​െൻറ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. പ്രിൻസിപ്പൽ ജോസഫ് ജോർജ് അധ്യക്ഷനായിരുന്നു. എം. രാജൻ ആമുഖ പ്രഭാഷണം നടത്തി. എ. പ്രദീപ് കുമാർ എം.എൽ.എ, കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ഫാ. ഡോ. എം.കെ. ജോർജ്, ഫാ. വർഗീസ് ആനിക്കുഴി, ഡോ. അലി ഫൈസൽ, കെ.പി അലക്സ്, ഫാ. ഡോ. വിൻസൻറ് പുളിക്കൽ, ടി. ജയരാജ്, എൻ.പി അമർജിത്, തോമസ് മാത്യു എന്നിവർ സംബന്ധിച്ചു. ജെസ്യു ജോർജ് സ്വാഗതവും ഷൈനി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story