Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർഗീയ ചേരിതിരിവ്​...

വർഗീയ ചേരിതിരിവ്​ തടയണം ^മന്ത്രി കടന്നപ്പള്ളി

text_fields
bookmark_border
വർഗീയ ചേരിതിരിവ് തടയണം -മന്ത്രി കടന്നപ്പള്ളി കോഴിക്കോട്: ബ്രിട്ടീഷ് സാമ്രാജ്യത്വം രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിച്ചതുപോലെ ഭാരതത്തെ വർഗീയമായി ചേരിതിരിവുണ്ടാക്കി മതേതരമൂല്യങ്ങൾ നശിപ്പിക്കാനുള്ള സംഘ്പരിവാർ ശക്തികളുടെ നീക്കം നേരിടാൻ ജനം രംഗത്തിറങ്ങേണ്ട സമയമായെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കോഴിക്കോട് നോർത്ത് ബ്ലോക്ക് കോൺഗ്രസ്-എസ് കമ്മിറ്റി ഒാഫിസ് കാരപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സി. സത്യചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം എരിയ കമ്മിറ്റിയംഗം സി.പി. സലീം, സി.പി.െഎ മണ്ഡലം സെക്രട്ടറി പി.വി. മാധവൻ, ജനതാദൾ-എസ് മണ്ഡലം പ്രസിഡൻറ് കെ.എൻ. അനിൽകുമാർ, എൻ.സി.പി ബ്ലോക്ക് പ്രസിഡൻറ് ഇ. ബേബി വാസൻ, സി.പി. ഹമീദ്, മുഹമ്മദ് പുത്തൂർമഠം, മോഹനൻ പൊറ്റക്കാട്, ടി.കെ. രാഘവൻ, എ.എ. സവാദ്, വള്ളിൽ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. നോർത്ത് ബ്ലോക്ക് പ്രസിഡൻറ് പി.കെ. ശശിധരൻ സ്വാഗതവും കെ.എച്ച്. സലീം നന്ദിയും പറഞ്ഞു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം കോഴിക്കോട്: ആഴ്ചവട്ടം ഗവ. എൽ.പി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും സ്കൂൾ വാർഷികാഘോഷവും വാർഡ് കൗൺസിലർ പി. ഷഹീദ ഉദ്ഘാടനം ചെയ്തു. അക്കാദമിക് മാസ്റ്റർ പ്ലാനി​െൻറ പ്രകാശനം സിറ്റി ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ ജനാർദ്ദനൻ പി.ആർ. നാഥന് നൽകി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.പി. സുബൈർ അധ്യക്ഷത വഹിച്ചു. കെ.പി. ജിജേഷ്, ഇഖ്ബാൽ ചേരാപുരം, സബിത ശേഖർ, കെ. സക്കീർ, സദാനന്ദൻ, ഷാജി, സിന്ദു, അഫ്ന, ആദിഷ് എന്നിവർ സംസാരിച്ചു. ടി.കെ. മൈഥിലി സ്വാഗതവും ടി. ഷീജ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story