Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​കൂൾ വാർഷികം

സ്​കൂൾ വാർഷികം

text_fields
bookmark_border
കോഴിക്കോട്: ഭാരതീയ വിദ്യാഭവൻ സ്കൂൾ പെരുന്തിരുത്തി 14ാം വാർഷികം നോവലിസ്റ്റ് ടി.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എ.കെ.ബി. നായർ, താരാകൃഷ്ണൻ, ദേവദാസ്, എം.ടി. സായിപ്രകാശ്, പി.പി. റഷീദ് എന്നിവർ സംസാരിച്ചു. സ്കൂൾ മാഗസിൻ 'അമേയം' ടി.പി. രാജീവൻ പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ എസ്. അക്ഷയ് സ്വാഗതവും അനുപ്രിയ അനിൽ കുഞ്ഞപ്പൻ നന്ദിയും പറഞ്ഞു. പുസ്തക പ്രകാശനം കോഴിക്കോട്: മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജയകുമാർ രചിച്ച 'പിന്നെയും പൂക്കുന്ന പൂത്തിലഞ്ഞി' കേരള ലിറ്ററി ഫെസ്റ്റിവലിൽ നോവലിസ്റ്റ് അംബികാസുതൻ മങ്ങാട് ചലച്ചിത്ര സംവിധായകൻ ഹരിഹരന് നൽകി പ്രകാശനം ചെയ്തു. പി.പി. ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. ഡോ. മിനി പ്രസാദ്, കാനേഷ് പൂനൂർ, മജീദ് മൂത്തേടത്ത്, നവാസ് പൂനൂർ, എം. ഗോകുൽദാസ്, ലിപി അക്ബർ എന്നിവർ സംസാരിച്ചു. ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി നൂറാം വാർഷിക സമാപനം കോഴിക്കോട്: ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികാേഘാഷ സമാപനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നൂറാം വാർഷിക സ്മരണിക പ്രകാശനം റിട്ട. കേണൽ കെ. മായന് നൽകി മന്ത്രി നിർവഹിച്ചു. പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. എം.കെ. മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പൂർവവിദ്യാർഥികളായ ടി.പി.എം. സാഹിർ, പി. അബ്ദുൽ ഹമീദ്, സി.എം. നജീബ്, പി.ടി. മെഹബൂബ്, സി.എം. വാടിയിൽ എന്നിവരെ ആദരിച്ചു. പ്രതിഭകളെ കെ. അബൂബക്കർ പരിചയപ്പെടുത്തി. െഎ.എ.എസ് നേടിയ മുഹമ്മദ് ബഷീർ, സൗത്ത് ഏഷ്യൻ റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല ജേതാവ് റമീസ് അഹമ്മദ്, ദേശീയ ജിംനാസ്റ്റിക്സിൽ പെങ്കടുത്ത കെ.പി. ഖൈസ് റഹ്മാൻ എന്നിവർക്ക് ഉപഹാരം നൽകി. എം.പി. അഹമ്മദ്, സി.ബി.വി. സിദ്ദീഖ്, ജയശ്രീ കീർത്തി, ടി.കെ. അജിത്, പി.കെ. അബ്ദുൽ നാസർ, വി.കെ. ഫൈസൽ, ഷാജി തുടങ്ങിയവർ സംസാരിച്ചു. കെ. ഹസൻകോയ സ്വാഗതവും പി.കെ.വി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story