Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ. അഹമ്മദ് അനുസ്മരണവും ...

ഇ. അഹമ്മദ് അനുസ്മരണവും പൊതുയോഗവും

text_fields
bookmark_border
മാവൂർ: -കുറ്റിക്കടവ് ശാഖ മുസ്ലിം ലീഗ് സംഘടിപ്പിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. പാറയിൽ സലാം അധ്യക്ഷത വഹിച്ചു. കെ. മൂസ മൗലവി, മാങ്ങാട്ട് അബ്ദുറസാഖ്, എൻ.പി. അഹമ്മദ്, വി.കെ റസാഖ്, ടി.ടി. ഖാദർ, അഹമ്മദലി, ഷർഷാദ്, ഷാക്കിർ പാറയിൽ, പി. സലാം, എ.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. സി. മുഹമ്മദ് സ്വാഗതവും കെ.എം. ബഷീർ നന്ദിയും പറഞ്ഞു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം മാവൂർ: കായലം എ.എൽ.പി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത പ്രകാശനം ചെയ്തു. പഞ്ചായത്ത് അംഗം സി.ടി. സുകുമാരൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രതിനിധി നിഷ, ബി.പി.ഒ അജയൻ, സദാശിവൻ, മാലതി രാമനിലയം, ഉമേഷ് അരങ്ങാത്ത്, ബാലക്കുറുപ്പ്, ഇ.സി. മുഹമ്മദ്, ദീപ പഴയമഠം, വി. വസന്ത, ഷഫീഖ്, എസ്. ഇന്ദിരാദേവി, കെ. പത്മനാഭൻ, ഫസീല, ശങ്കർ ശർമ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക എം.സി. രാജശ്രീ സ്വാഗതവും കെ.വി. ഫിറോസ് ബാബു നന്ദിയും പറഞ്ഞു. പച്ചക്കറി തൈ വിതരണം മാവൂർ: തെങ്ങിലക്കടവ് വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ സൗജന്യമായി പച്ചക്കറി തൈ വിതരണം ചെയ്തു. മാവൂരിലെയും പെരുവയലിലെയും സ്വാശ്രയ കർഷക സമിതിയുടെ സഹകരണത്തോടെയാണ് വിതരണം. മുളക്, വഴുതന, തക്കാളി തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാനേജർ പി. ജയശ്രീ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story