Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമജ്​ലിസ് ശൂറ കൗൺസിൽ

മജ്​ലിസ് ശൂറ കൗൺസിൽ

text_fields
bookmark_border
പെരുവയൽ: ഫാഷിസത്തിനെതിരെ മതേതര പാർട്ടികൾ ഒന്നിച്ച് പോരാടണമെന്നും ഇതുസംബന്ധിച്ച ജനവികാരം മതേതര പാർട്ടികൾ മാനിക്കണമെന്നും അഭിപ്രായപ്പെട്ടു. പൂവാട്ടുപറമ്പ് മജ്ലിസ് കോൺഫറൻസ് ഹാളിൽ ചേർന്ന കൗൺസിൽ പ്രഫ. ഒാമാനൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.കെ. കുഞ്ഞിമൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പ്രഫ. അഹ്മദ്, മരക്കാർ ഹാജി കുറ്റിക്കാട്ടൂർ, വിരാൻ കോയ ഹാജി പൂവാട്ടുപറമ്പ്, ബാവ കിണാശ്ശേരി, ഹസൻ മാത്തോട്ടം, ജഅ്ഫർ തെങ്ങിലകടവ്, ഉമർ ഹാജി ചെറൂപ്പ, മുജീബ് ഇല്യാസ്, കെ.പി. കോയ, ആർ.എം. കുട്ടി പെരുമണ്ണ, ഹംസ പെരിങ്ങളം, ഷമീം പക്സാൻ, സിനാൻ തൗഹീദി നദ്വി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. ഖാസിമുൽ ഖാസിമി സ്വാഗതവും സെക്രട്ടറി സിദ്ദീഖ് നന്ദിയും പറഞ്ഞു. ബസ് ഇടിച്ച് പരിക്ക് മാവൂർ: സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കുതിരാടം പേട്ടരിപ്പറമ്പത്ത് ബാബുവിനാണ് (48) കാലിന് ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 12ഒാടെ മാവൂർ അങ്ങാടിയിൽ കെട്ടാങ്ങൽ റോഡിൽ പ്രസ്ഫോറം ഒാഫിസിന് മുന്നിലാണ് അപകടം. മുക്കം -മാവൂർ -കോഴിക്കോട് റൂട്ടിലോടുന്ന പി.വി ട്രാവൽസ് ബസ് തട്ടി റോഡിൽ വീണ ബാബുവി​െൻറ കാലിലൂടെ ബസി​െൻറ ചക്രം കയറിയിറങ്ങുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story