Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​മാഷുകൾ പിറക്കും...

സ്​മാഷുകൾ പിറക്കും ഗ്രാമങ്ങൾ പാലങ്ങാടൻ വോളിപ്പെരുമ

text_fields
bookmark_border
നരിക്കുനി: 1975ൽ വാഴപ്പറമ്പത്ത് ആലിക്കുഞ്ഞി മാസ്റ്റർ സൊപ്രാേനാ ക്ലബിന് രൂപം നൽകുമ്പോൾ പാലങ്ങാട് ഗ്രാമത്തിൽ വോളിബാൾ ആവേശം അലതല്ലുകയായിരുന്നു. അതുവരെ ഗ്രാമോദയ വായനശാലയുടെ കീഴിൽ അണിനിരന്നിരുന്ന പാലങ്ങാട്ടുകാർ പിന്നീട് സൊപ്രാനൊ, ഫൈറ്റേഴ്സ് എന്നീ രണ്ടു ക്ലബുകളിലായി വഴിപിരിഞ്ഞു. സൊപ്രാനോ ടീമിലെ കളിക്കാർ ഫൈറ്റേഴ്സിനുവേണ്ടിയും മറിച്ചും ടൂർണമ​െൻറുകളിൽ മാറ്റുരച്ചു. ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോഴും കളിയുടെ അന്തസ്സും സ്പോർട്സ്മാൻ സ്പിരിറ്റും പാലങ്ങാട്ടുകാർ മറന്നില്ല. പന്നിക്കോട്ടൂർ ഗവ.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന ആലിക്കുഞ്ഞി സ്വന്തം കാശുമുടക്കി 40 സ​െൻറ് സ്ഥലം വാങ്ങി സ്റ്റേഡിയം നിർമിച്ചതോടെ സൊപ്രാനോ കൈപ്പന്തുകളിയിൽ സ്ഥിരപ്രതിഷ്ഠ നേടി. ഫൈറ്റേഴ്സും പാലങ്ങാട് കേന്ദ്രമാക്കി കളി തുടർന്നു. 72ാം വയസ്സിലും സംഗീതത്തി​െൻറയും സംഗീതോപകരണങ്ങളുടെയും കാവൽക്കാരനായ മാസ്റ്റർ ദിവസവും വൈകീട്ട് ക്ലബ് ഓഫിസ് തുറന്ന് കുട്ടികൾക്ക് പന്ത് നൽകി അവരോടൊപ്പം വോളിബാൾ കളിക്കുന്നത് വേറിട്ട കാഴ്ചയാണ്. ടൈറ്റാനിയത്തിലെ അബ്്ദുൽ ലത്തീഫ്, കസ്റ്റംസിലെ ശ്രീഷ്, കെ.എസ്.ഇ.ബിയിലെ ജോബിഷ്, ദേശീയതാരം ഹാരിസ് മുഹമ്മദ്, റെയിൽേവയിലെ ടി. മുഹമ്മദ്, യൂനിവേഴ്സിറ്റി താരം അബ്്ദുൽ ബാസിത്, മുൻ ദേശീയ കോച്ച് രാഘവൻ നായർ, സംസ്ഥാന വോളിബാൾ അസോസിയേഷൻ അംഗം ശ്രീനിവാസൻ, മുൻ ബി.എസ്.എഫ് താരം ഹരിദാസൻ നായർ തുടങ്ങി സൊപ്രാനോയിലൂടെയും ഫൈറ്റേഴ്സിലൂടെയും വളർന്ന താരങ്ങൾ നിരവധിയാണ്. സൊപ്രാനോ ക്യാപ്റ്റൻ അബ്്ദുൽമുനീർ, മുസ്തഫ, ഫഹദ്, അബ്്ദുൽ അഹദ്, ഷുഹൈബ് തുടങ്ങിയവർ സൊപ്രാനോയുടെ ഭാവിവാഗ്ദാനങ്ങളാണ്. സംസ്ഥാന കേരളോത്സവ േട്രാഫിയും സൊപ്രാനോ നേടിയിട്ടുണ്ട്. സ്കൂൾ അവധി ദിവസങ്ങളിലും മധ്യവേനൽ അവധിയിലും വിദ്യാർഥികൾക്ക് സൊപ്രാനോ പരിശീലനം നൽകുന്നുണ്ട്. അടുത്ത മധ്യ വേനലവധിയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിന് കോച്ചിനെ ഏർപ്പെടുത്താൻ ക്ലബ് തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ സ്വന്തമായി സ്റ്റേഡിയമുള്ള ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് പാലങ്ങാട്. എന്നാൽ, ഗ്രാമപഞ്ചായത്തിൽനിന്നോ വോളിബാൾ അസോസിയേഷനുകളിൽനിന്നോ ഒരു േപ്രാത്സാഹനവും തങ്ങൾക്ക് ലഭിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ച നീണ്ടിരുന്ന ടൂർണമ​െൻറുകൾ കാലം മാറിയതോടെ ഒറ്റദിനംകൊണ്ട് അവസാനിക്കുകയാണ്. പ്രതിസന്ധികൾക്കിടയിലും വോളിബാളിനെ സ്നേഹിക്കുകയും നിലനിർത്തുകയുംചെയ്യുന്ന പാലങ്ങാട്ടുകാരും സൊപ്രാനോയും ആലിക്കുഞ്ഞി മാസ്റ്ററും പുതിയ തലമുറക്ക് എന്നും മാതൃകയാണ്. (തുടരും...) പി. അബ്ദുൽ റസാഖ്
Show Full Article
TAGS:LOCAL NEWS 
Next Story