Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുൽ ഖാദർ...

അബ്​ദുൽ ഖാദർ സ്​മൃതിയിൽ ​േകാഴിക്കോട്ട്​​ മുഴുദിന സംഗീത പരിപാടി

text_fields
bookmark_border
കോഴിക്കോട്: അനശ്വര സംഗീതകാരൻ കോഴിക്കോട് അബ്ദുൽ ഖാദറി​െൻറ സ്മരണയിൽ 'സുേനനാ' സംഗീത പരിപാടി മാർച്ച് 10ന് കോഴിക്കോട് ടാേഗാർ സ​െൻറിനറി ഹാളിൽ നടക്കും. കോഴിക്കോട് അബ്ദുൽ ഖാദർ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി, കോഴിക്കോട് നഗരസഭ തുടങ്ങിയ സ്ഥാപനങ്ങളുടെയും സാംസ്കാരിക സംഘങ്ങളുടെയും സഹകരണത്തോടെയാണ് മുഴുദിന സംഗീത പരിപാടി. കോഴിക്കോടി​െൻറ സംഗീതഭൂതകാലം അന്വേഷിക്കുന്ന ചർച്ച, കലാപ്രവർത്തകരുടെ സൗഹൃദസംഗമം, മൺമറഞ്ഞ കലാസംഘാടകരെയും സംഗീതജ്ഞരെയും ഒാർമിക്കുന്ന അനുസ്മരണ സദസ്സ് തുടങ്ങിയ പരിപാടികൾ 'സുേനനാ'യിലുണ്ടാവും. കോഴിക്കോട് അബ്ദുൽ ഖാദറി​െൻറ പാട്ടുകൾ കോർത്തിണക്കി സതീഷ് ബാബുവും അബ്ദുൽ ഖാദറി​െൻറ ഒപ്പമുണ്ടായിരുന്ന ഉപകരണ സംഗീതജ്ഞരും നയിക്കുന്ന സംഗീതസന്ധ്യ 'സുേനനാ'യുടെ മുഖ്യ ആകർഷണമാവും. 'സുേനനാ'യുടെ സംഘാടനത്തിന് കോഴിക്കോട് നഗരസഭയുടെ മുൻമേയർ എം. ഭാസ്കരൻ ചെയർമാനും കോഴിക്കോട് അബ്ദുൽ ഖാദർ ഫൗേണ്ടഷൻ പ്രസിഡൻറ് ബീരാൻ കൽപുറത്ത് ജനറൽ കൺവീനറുമായി വിവിധ ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപവത്കരിച്ചു. സമിതി രൂപവത്കരണയോഗം എം. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കോയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story