Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവ് വിൽപന: മൂന്നു...

കഞ്ചാവ് വിൽപന: മൂന്നു പേർ പിടിയിൽ

text_fields
bookmark_border
താമരശ്ശേരി: കഞ്ചാവ് വിൽപനക്കിടെ പൂനൂരിൽവെച്ച് മൂന്നു പേരെ ബാലുശ്ശേരി എക്സൈസ് അധികൃതർ പിടികൂടി. കോളിക്കൽ മണ്ണട്ടയിൽ ബഹാവുദ്ദീൻ അൽത്താഫ് (24), എളേറ്റിൽ പാറച്ചാലിൽ മുഹമ്മദ് ഷാഫി (29), കാന്തപുരം കോലോപ്രം കണ്ടി വീട്ടിൽ അഹമ്മദ് (54) എന്നിവരാണ് പിടിയിലായത്. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കഞ്ചാവ് വിൽക്കാനെത്തിയ ബഹാവുദ്ദീൻ അൽത്താഫും മുഹമ്മദ് ഷാഫിയും പിടിയിലായത്. പൊതികളിലായി സൂക്ഷിച്ച 25 ഗ്രാം കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. മുമ്പും കഞ്ചാവ് വിൽപന നടത്തിയതിന് ഇരുവർക്കുമെതിരെ നിലവിൽ കേസുണ്ട്. ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽക്കാനെത്തിയപ്പോഴാണ് അഹമ്മദിനെ എക്സൈസ് സംഘം പിടികൂടിയത്. 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പ്രതികളെ പേരാമ്പ്ര കോടതിൽ ഹാജരാക്കി. ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ആർ.എൻ. ബൈജുവി​െൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ എ.ജി. തമ്പി, യു.പി. മനോജ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എ.പി. അനീഷ്കുമാർ, കെ.കെ. സുബീഷ്, കെ.കെ. ശിവകുമാർ, ടി. ഷിജു, െഡ്രെവർ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story