Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാടി​െൻറ റെയിൽ...

വയനാടി​െൻറ റെയിൽ മോഹങ്ങൾ പാളംതെറ്റുന്നു

text_fields
bookmark_border
*മൈസൂരു-തലേശ്ശരി റെയിൽപാതക്ക് കർണാടക അനുമതി നിഷേധിച്ചത് തിരിച്ചടിയായി കൽപറ്റ: മൈസൂരു-തലേശ്ശരി റെയിൽപാതക്ക് കർണാടക അനുമതി നിഷേധിച്ചതോടെ വയനാടി​െൻറ റെയിൽവേ മോഹങ്ങൾ വീണ്ടും ത്രിശങ്കുവിൽ. നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതക്കായുള്ള ശ്രമങ്ങൾ ശക്തമായി മുന്നോട്ടുപോകുന്ന ഘട്ടത്തിൽ എൽ.ഡി.എഫ് സർക്കാർ പ്രത്യേക താൽപര്യത്തോടെ മൈസൂരു-തലേശ്ശരി റെയിൽ പാതക്കായി രംഗത്തുവരുകയായിരുന്നു. ഇതോടെ, നഞ്ചൻകോട്-നിലമ്പൂർപാതയെന്ന വയനാടി​െൻറ മോഹങ്ങൾ പിന്നാക്കം പോയി. കുടകിലെ പരിസ്ഥിതി സംഘടനകളാണ് നിർദിഷ്ട മൈസൂരു-തലേശ്ശരി റെയിൽ പാതക്കെതിരെ ശക്തമായി രംഗത്തുവന്നത്. ദക്ഷിണ കുടകിലെ സംരക്ഷിത വനമേഖലയിലൂടെ കടന്നുപോകുന്ന പാതക്കെതിരെ തുടക്കം മുതലേ പരിസ്ഥിതി സംഘടനകൾ എതിർപ്പുയർത്തിയിരുന്നു. 6685 കോടി മുടക്കി യാഥാർഥ്യമാക്കാൻ ഉദ്ദേശിച്ചിരുന്ന മൈസൂരു-തലശ്ശേരി പാത 200 കിലോമീറ്ററിലധികം ദൈർഘ്യമുള്ളതാണ്. തലശ്ശേരിയിൽനിന്ന് മാനന്തവാടി ഭാഗത്തുകൂടിയെത്തി കുടകിലെ കുട്ടയിൽവെച്ചാണ് പാത കർണാടകയിൽ ചേരുന്നത്. തുടർന്ന് നിബിഡ വന മേഖലയായ ബലേലെ, നിട്ടൂർ, കാനൂർ, തിത്തിമതി എന്നിവിടങ്ങളിലൂടെ കടന്നാണ് മൈസൂരിൽ എത്തിച്ചേരുക. ഫലഭൂയിഷ്ഠമായ കാർഷിക മേഖലയിലൂടെയും പാത കടന്നുപോകുമെന്നതോടെ പരിസ്ഥിതി പ്രവർത്തകർക്കൊപ്പം കർഷകരും കടുത്ത എതിർപ്പുയർത്തുകയായിരുന്നു. വനമേഖലയിൽകൂടി കടന്നുപോകുന്ന പാതക്ക് അനുമതി നൽകിയിട്ടില്ലെന്ന് കർണാടക വ്യവസായ മന്ത്രി ആർ.വി. ദേശ്പാണ്ഡെ വ്യാഴാഴ്ച നിയമസഭയിൽ വ്യക്തമാക്കുകയായിരുന്നു. നഞ്ചൻകോട്-നിലമ്പൂർപാതക്ക് പകരമായി തട്ടിക്കൂട്ടിയ റിപ്പോർട്ടുമായി തലശ്ശേരി-മൈസൂർ പാത നിർദേശിച്ച് കേന്ദ്രത്തെ കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് കേരളത്തിന് വിനയായതെന്ന് നീലഗിരി-വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളിൽനിന്ന് ബംഗളൂരുവിലേക്ക് ആറു മണിക്കൂർ ലാഭിക്കാൻ കഴിയുന്നതും കേരളത്തിന് മുഴുവൻ ഗുണം ലഭിക്കുന്നതുമായ നഞ്ചൻകോട്-നിലമ്പൂർ െറയിൽപാതയെ ചില ലോബികൾക്കുവേണ്ടി ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമമാണ് കേന്ദ്ര ബജറ്റിലും പിങ്ക് ബുക്കിലും നഞ്ചൻകോട്-നിലമ്പൂർ െറയിൽപാതക്ക് ഫണ്ട് ലഭിക്കാതിരിക്കാൻ കാരണം. കേരള ബജറ്റിലും തലശ്ശേരി-മൈസൂർ പാതക്ക് ഒരു തുകയും അനുവദിക്കാതിരിക്കാൻ കാരണം ഈ പാത പ്രായോഗികമല്ല എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ധനമന്ത്രിയും തിരിച്ചറിഞ്ഞതിനാലാണ്. കേരള സർക്കാർ സമർപ്പിച്ച പദ്ധതികളിൽ കേന്ദ്ര അനുമതി ലഭിച്ച നഞ്ചൻകോട്-നിലമ്പൂർ പാതയെ തഴഞ്ഞ് പകരം ഇതുവരെയും അനുമതി ലഭ്യമാകാത്ത തലശ്ശേരി-മൈസൂർ പാത ഉൾപ്പെടുത്തി കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഡി.എം.ആർ.സി തലശ്ശേരി-മൈസൂർ പാതയുടെ വിശദമായ സാധ്യതാപഠനം നടത്തി പാത പ്രായോഗികമല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ഈ റിപ്പോർട്ട് അംഗീകരിക്കാതെ കൊങ്കൺ െറയിൽവേയെക്കൊണ്ട് ഒന്നര കോടി രൂപ നൽകി വീണ്ടും ഒരു സാധ്യതാപഠന റിപ്പോർട്ട് തയാറാക്കിച്ചു. 2017 ഡിസംബർ 21നാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ഡിസംബർ 30ന് കൊങ്കൺ റെയിൽവേ റിപ്പോർട്ട് നൽകി. ട്രാഫിക് സർവേയോ ഫീൽഡ് സർവേയോ നടത്താതെ ഗൂഗിൾ മാപ്പ് പരിശോധിച്ച് അലൈൻമ​െൻറ് തയാറാക്കുക മാത്രമാണ് കൊങ്കൺ െറയിൽവേ ചെയ്തത്. കേരള സർക്കാർ യാഥാർഥ്യബോധത്തോടെ നഞ്ചൻകോട്നിലമ്പൂർ പാത യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി രംഗത്തിറങ്ങും പടിഞ്ഞാറത്തറ: കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനിലേക്ക് ഫെബ്രുവരി 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ ഉജ്ജ്വല വിജയത്തിനായി സജീവമായി പ്രചാരണരംഗത്തിറങ്ങാനും വാർഡ് തലം മുതൽ പ്രചാരണപരിപാടികൾ ആരംഭിക്കാനും പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ റസാഖ് കൽപറ്റ യു.ഡി.എഫ് സ്ഥാനാർഥിയായി പി.സി. മമ്മൂട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പടിഞ്ഞാറത്തറ സർവിസ് സഹകരണ ബാങ്കിലേക്ക് ഫെബ്രുവരി 17ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളുടെ ലിസ്റ്റ് നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ പി.പി. ആലി പ്രഖ്യാപിച്ചു. ബാങ്ക് ഭരണസമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടതുപക്ഷ മുന്നണിയും അവരുടെ സ്വാധീനത്തിൽ ഉദ്യോഗസ്ഥരും നടത്തുന്ന നീക്കത്തിൽ കൺവെൻഷൻ പ്രതിഷേധിച്ചു. കേരള സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും ബാങ്കി​െൻറ ബൈലോക്കും വിരുദ്ധമായി അഞ്ഞൂറോളം ആളുകളെ ക്രമവിരുദ്ധമായി ഭരണസ്വാധീനത്തി​െൻറ മറവിൽ വോട്ടർപ്പട്ടികയിൽ തിരുകിക്കയറ്റിയിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. കൺവീനർ ജോണി നന്നാട്ട് സ്വാഗതം പറഞ്ഞു. കെ. ഹാരിസ്, സി.കെ. ഇബ്രാഹിം ഹാജി, മാത്യു വട്ടുകുളം, പ്രഭാകരൻ, സി. മുഹമ്മദ്, കളത്തിൽ മമ്മൂട്ടി, പി. ബാലൻ, ഗോപി അമയമംഗലം, സി.ഇ. ഹാരിസ്, നാസർ ഓണിമൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story