Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.ആർ.ടി.സി ഓൺലൈൻ...

കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ് കൗണ്ടർ തുറന്നു

text_fields
bookmark_border
കൽപറ്റ: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട്, കോർപറേഷൻ ഒാൺലൈൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടറി​െൻറയും കൽപറ്റ-കാഞ്ഞങ്ങാട് ബസ് സർവിസി​െൻറയും ഉദ്ഘാടനം കൽപറ്റ പുതിയ ബസ് സ്റ്റാൻഡിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന ദീർഘദൂര യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക്ചെയ്യാൻ കഴിയുന്ന രീതിയിലാണ് റിസർവേഷൻ കൗണ്ടർ ഒരുക്കിയിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.എം. ശിവരാമൻ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി, കൗൺസിലർ വി. ഹാരിസ്, ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, ജോ. ആർ.ടി.ഒ മനോജ്കുമാർ, മുഹമ്മദ് ഉണ്ണികുളങ്ങര, അബ്ദുൽ ഗഫൂർ, ചിത്രാംഗദൻ, കെ. ജയരാജൻ, എസ്. വിനോദ് കുമാർ, എം.കെ. അജിത്കുമാർ, എസ്. ഷിബിമോൻ എന്നിവർ സംബന്ധിച്ചു. കെ.എസ്.ആർ.ടി.സി സോണൽ ഓഫിസർ ജോഷി ജോൺ സ്വാഗതവും അസി. ട്രാൻസ്പോർട്ട് ഓഫിസർ ജയകുമാർ നന്ദിയും പറഞ്ഞു. FRIWDL23 കെ.എസ്.ആർ.ടി.സി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടറി​െൻറ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story