Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാപ്പിളകല അക്കാദമി...

മാപ്പിളകല അക്കാദമി ഉപകേന്ദ്രം ഉദ്ഘാടനം: മൈലാഞ്ചിയും പാട്ടുമായി നാദാപുരം ഉത്സവലഹരിയിൽ

text_fields
bookmark_border
നാദാപുരം: സാംസ്കാരിക വകുപ്പിനു കീഴിൽ നാദാപുരത്ത് ആരംഭിക്കുന്ന മാപ്പിളകല അക്കാദമി ഉപകേന്ദ്രത്തി​െൻറ ഉദ്‌ഘാടന ലഹരിയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം നടന്ന മെഹന്തി മത്സരത്തിൽ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർഥിനികൾ പങ്കെടുത്തു. ഇ.കെ. വിജയൻ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി പി.പി. ചാത്തു, നരിക്കോൾ ഹമീദ് ഹാജി, രജീന്ദ്രൻ കപ്പള്ളി, വി.സി. ഇക്ബാൽ, സി.എച്ച്. മോഹനൻ, കരയത്ത് ഹമീദ് ഹാജി, അനൂപ് പാട്ട്യംസ്, മണ്ടോടി ബഷീർ, നാസർ ആലക്കൽ എന്നിവർ സംസാരിച്ചു. 'ഇശൽക്കൂട്ടം' സ്നേഹസന്ദേശ യാത്ര വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പേരോട് എം.ഐ.എം കാമ്പസിൽനിന്ന് ആരംഭിച്ച യാത്ര ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു. ഡയറക്ടർ എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ സി. രാഗേഷ് സ്വാഗതം പറഞ്ഞു. വി.സി. ഇഖ്ബാൽ, സി.എച്ച്. മോഹനൻ, രജീന്ദ്രൻ കപ്പള്ളി, പി. അബു ഹാജി, കെ. അബ്ദുൽ ജലീൽ, സി. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പുളിയാവ് നാഷനൽ കോളജ്, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ, ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്‌കൂൾ, പാറക്കടവ് ടൗൺ, വളയം, വാണിമേൽ, കല്ലാച്ചി എന്നീ കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണം ലഭിച്ചു. വിവിധ കേന്ദ്രങ്ങളിൽ സജിത്ത് വളയം, ഫൈസൽ വാണിമേൽ, പി. രാജ്‌കുമാർ, പ്രഫ. യൂസുഫ്, എൻ.കെ. മൂസ, തെങ്ങലക്കണ്ടി അബ്ദുല്ല, ടി.പി. കുമാരൻ, പി.കെ. നസീമ ഫാറൂഖ്, എം.പി. റഹ്മത്ത്, പി.കെ. പ്രദീപൻ, മോഹനൻ പാറക്കടവ്, അൻസാർ കൊല്ലാടൻ, അഹമ്മദ് ചാത്തോത്ത്, ബീന എന്നിവർ സംസാരിച്ചു, ഫസൽ നാദാപുരം, സൽമാൻ വടകര, ദിയ ശരീഫ്, ഷഹനാസ് ചെറുമോത്ത് എന്നിവർ ഗാനങ്ങൾ ആലപിച്ചു. വൈകീട്ട് നാദാപുരത്ത് നടന്ന സമാപനത്തിൽ ടി. കണാരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ എം.പി. സൂപ്പി ഉദ്‌ഘാടനം ചെയ്തു. ഇ. സിദ്ദീഖ്, തായമ്പത്ത് കുഞ്ഞാലി, സി. ഫൈസൽ, കുരുമ്പേത്ത് കുഞ്ഞബ്ദുല്ല, അബ്ബാസ് കണെക്കൽ എന്നിവർ സംസാരിച്ചു. ജാഥാ ഡയറക്ടർ എം.കെ. അഷ്‌റഫ് നന്ദി പറഞ്ഞു. നാദാപുരം ബസ്സ്റ്റാൻഡിൽ രാത്രി നടന്ന 'പാടാം നമുക്ക് പാടാം' പരിപാടി ഹരിയാനയിലെ പ്രമുഖ ഗിത്താറിസ്റ്റ് അമൻ ദീപ് ഉദ്‌ഘാടനം ചെയ്തു. മേഖലയിലെ നിരവധി പാട്ടുകാർ അണിനിരന്ന പരിപാടിക്ക് വൻ ജനക്കൂട്ടമെത്തി. വി.പി. സൂപ്പി അധ്യക്ഷത വഹിച്ചു. എം.കെ. ഹരിദാസൻ, ടി. ബാബു, നവാസ് പാലേരി എന്നിവർ സംസാരിച്ചു. ശനിയാഴ്ച ജില്ലതല മാപ്പിളപ്പാട്ട് ആലാപന മത്സരം നാദാപുരം ഗവ. യു.പി സ്‌കൂളിൽ നടക്കും. വൈകീട്ട് ഏഴിന് മോയിൻകുട്ടി വൈദ്യർ ഡോക്യുമ​െൻററി പ്രദർശനം നാദാപുരം ടൗണിൽ നടക്കും. കുഞ്ഞിക്കണ്ണൻ വാണിമേൽ, യതീന്ദ്രൻ, കുന്നത്ത് മൊയ്‌തു എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story