Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടിവെള്ളത്തിനായി...

കുടിവെള്ളത്തിനായി നാട്ടുകാരുടെ ധർണ

text_fields
bookmark_border
പേരാമ്പ്ര: ചെമ്പനോട ഭാഗത്ത് ഒരുമാസമായി മുടങ്ങിയ കുടിവെള്ളവിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മുതുകാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ പേരാമ്പ്രയിലെ വാട്ടർ അേതാറിറ്റി ഒാഫിസിനുമുന്നിൽ ധർണ നടത്തി. പെരുവണ്ണാമൂഴിയിൽ റോഡി​െൻറ ഒാവുചാൽ നിർമാണസമയത്ത് അഴിച്ചുമാറ്റിയ 50 മീറ്ററോളം കുടിവെള്ള പൈപ്പ്ലൈൻ പുനഃസ്ഥാപിക്കാത്തതാണ് കുടിവെള്ളവിതരണം മുടങ്ങാനിടയായത്. ലോക്കൽ സെക്രട്ടറി കെ. സുനിൽ ധർണ ഉദ്ഘാടനം ചെയ്തു. സി.കെ. ശശി അധ്യക്ഷത വഹിച്ചു. ഷാജു പാലമറ്റം സംസാരിച്ചു. ഫ്രാൻസിസ് കിഴക്കരക്കാട്ട് സ്വാഗതം പറഞ്ഞു. അഴിച്ചുമാറ്റിയ സ്ഥലത്ത് പുതിയ പൈപ്പ് സ്ഥാപിച്ച് തിങ്കളാഴ്ചയോടെ കുടിവെള്ളവിതരണം ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പു നൽകി. നിലവിലുള്ള വാട്ടർ അതോറിറ്റിപദ്ധതി പഞ്ചായത്തിന് കൈമാറിയതിനാൽ താൽക്കാലികമായി ഒരു ബൾക്ക്മീറ്റർ ഘടിപ്പിച്ച് കുടിവെള്ളവിതരണം ചെയ്യാമെന്നും ചർച്ചയിൽ ധാരണയായി. ലോക്കൽ സെക്രട്ടറി കെ. സുനിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.കെ. ശശി, ഫ്രാൻസിസ്, ഷാജു പാലമറ്റം, ചെമ്പനോട ബ്രാഞ്ച് സെക്രട്ടറി രതീഷ് പുല്ലുന്നിയിൽ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story