Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷട്ട്​ൽ ടൂർണമെൻറ്​

ഷട്ട്​ൽ ടൂർണമെൻറ്​

text_fields
bookmark_border
പേരാമ്പ്ര: ഫെബ്രുവരി പത്ത് മുതൽ മാർച്ച് നാലുവരെ നടക്കുന്ന നൊച്ചാട് മണ്ഡലം സമ്പൂർണ കോൺഗ്രസ് സമ്മേളനത്തി​െൻറ ഭാഗമായി വെള്ളിയൂർ കൊടക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്നു. ഞായറാഴ്ച വൈകീട്ട് 5.30ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. തൈക്കണ്ടി മൊയ്തീൻ ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും കെ.ടി. രാഘവൻ നായർ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കുംവേണ്ടി നടക്കുന്ന ടൂർണമ​െൻറിൽ ജില്ലയിലെ 16 ടീമുകൾ പങ്കെടുക്കും. ചക്കിട്ടപാറ ചകിരിസംസ്കരണ യൂനിറ്റ് ഉദ്ഘാടനം ഇന്ന് പേരാമ്പ്ര: കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയുടെ ചക്കിട്ടപാറയിലെ ചകിരി സംസ്കരണ യൂനിറ്റ് ശനിയാഴ്ച മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുമെന്ന് കമ്പനിഅധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പച്ച ചകിരിയും ഉണക്ക ചകിരിയും സംസ്കരിക്കാവുന്ന ആധുനികസൗകര്യങ്ങളോടുകൂടിയ യൂനിറ്റ് കോഴിക്കോട് ജില്ലയിൽ ആദ്യേത്തതാണ്. മന്ത്രി പ്രത്യേക താൽപര്യമെടുത്ത് ഫെഡറൽ ബാങ്കി​െൻറ ധനസഹായത്തോടെയാണ് യൂനിറ്റ് പ്രവർത്തനമാരംഭിക്കുന്നത്. ഇതോടെ കമ്പനിയുടെ കീഴിലുള്ള 14 കൊപ്ര ഡ്രയർ യൂനിറ്റുകളും പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നും നാളികേരസംഭരണം ആരംഭിക്കാൻ കഴിയുമെന്നും ചെയർമാൻ ഇ.എസ്. ജയിംസ്, സി.ഇ.ഒ പി. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story