Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എം സ്​കൂൾ...

എം.എം സ്​കൂൾ പൂർവവിദ്യാർഥി സംഗമം നാളെ

text_fields
bookmark_border
കോഴിക്കോട്: പരപ്പിൽ എം.എം സ്കൂൾ പൂർവവിദ്യാർഥി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂർവവിദ്യാർഥി സംഗമം 'എം.എം ഒാർമക്കൂട്ട് 2018' ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി 9.30 വരെ സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെ പ്രമുഖർ പെങ്കടുക്കും. വൈകുന്നേരം നാലിന് നടക്കുന്ന സമാപനസമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുമുണ്ടാകും. വാർത്തസമ്മേളനത്തിൽ സി.ബി.വി. സിദ്ദീഖ്, എം.പി. ഇമ്പിച്ചഹമ്മദ്, എൻജിനീയർ പി. അബൂബക്കർ കോയ, ബി.വി. മുഹമ്മദ് അഷ്റഫ്, ആദം കാദിരിയകത്ത്, എസ്. അബ്ദുറഹ്മാൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story