Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ടുപഠിക്കണം...

കണ്ടുപഠിക്കണം കതിരണിഞ്ഞ ഇൗ കാഴ്​ചകൾ

text_fields
bookmark_border
കോഴിക്കോട്: നഗരമധ്യത്തിൽ തലമുറകൾക്ക് വിദ്യാഭ്യാസമൊരുക്കിയ വിദ്യാലയത്തിൽ നിന്ന് കൃഷിയുടെ പാഠങ്ങളും അഭ്യസിക്കാം. കൃഷിക്കാഴ്ചകളുമായി ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ െസക്കൻഡറി സ്കൂളിൽ കതിർ 2018 കാർഷിക വിജ്ഞാന പ്രദർശനമേള തുടങ്ങി. സ്കൂൾ നടത്തുന്ന കാർഷികഇടപെടലും ഉറവിടമാലിന്യസംസ്കരണവും പ്രവൃത്തിപരിശീലനവും ജനങ്ങളിലെത്തിക്കുകയാണ് പ്രദർശനലക്ഷ്യം. നഗരത്തിൽ ഇംഗ്ലീഷ് പഠനത്തിനായി ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് അപ്പു നെടുങ്ങാടി തുടങ്ങിയ പെൺപള്ളിക്കൂടമാണ് പുതിയകാലത്തി​െൻറ ആവശ്യത്തോടൊപ്പമിറങ്ങിയത്. സ്കൂൾ കാർഷികക്ലബ് വഴി കുട്ടികൾ തയാറാക്കിയ കരനെൽത്തോട്ടം, ഒരുസ​െൻറിൽ രണ്ട് സ​െൻറി​െൻറ കൃഷി, ഇരട്ട വാഴക്കൃഷി, ടെറസ് കൃഷി, കീട നിയന്ത്രണം, തുള്ളിനന തുടങ്ങിയ സംവിധാനങ്ങൾ നടന്നു കാണാം. സംസ്ഥാന വനം വകുപ്പി​െൻറ ചിത്ര പ്രദർശനം, നിറവ് വേങ്ങേരി സ്റ്റാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥിനികളുടെ കലാ പരിപാടികളുമുണ്ടായി. ഡെപ്യൂട്ടി മേയർ മീരാദർശക് പ്രദർശനം ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്ഥിരം സമിതി െചയർമാൻ പി.സി. രാജൻ മുഖ്യാതിഥിയായി, പ്രിൻസിപ്പൽ ടി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ. ജതീഷ് സ്വാഗതവും വി. സജീവ് നന്ദിയും പറഞ്ഞു. എല്ലാ വീട്ടിലും അടുക്കളത്തോട്ടം പദ്ധതി ബി.പി.ഒ സബിത ശേഖർ ഉദ്ഘാടനം ചെയ്തു. പി. സുദർശനൻ അധ്യക്ഷതവഹിച്ചു. കെ.വി. ഷഹർബാനു സംസാരിച്ചു. ഹെഡ്മിസ്ട്രസ് എൻ.എ. മീര സ്വാഗതവും പി. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. പ്രദർശനം ശനിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story