Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅടച്ചിട്ട വീട്ടിൽ...

അടച്ചിട്ട വീട്ടിൽ അലമാര കുത്തിത്തുറന്ന് ​േമാഷണം

text_fields
bookmark_border
കോഴിക്കോട്: സിൽക്ക് സ്ട്രീറ്റിന് സമീപം അടച്ചിട്ട വീട്ടിൽനിന്ന് നാലര പവൻ സ്വർണവും 25,000 രൂപയും കവർന്നു. റൂബി മൻസിലിൽ മുഹമ്മദ് തുറാബ് അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മുകൾ നിലയിലെ വാതിൽ പൊളിച്ച് അകത്തുകടന്ന ശേഷം അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. ടൗൺ പൊലീസ് കേസെടുത്തു. മാലിന്യത്തിന് തീപിടിച്ചു കോഴിക്കോട്: കോഴിക്കോട് റെയിൽവേ മേൽപാലത്തിന് സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തീപിടിത്തം. സമീപത്തെ ട്രാൻസ്ഫോമറിന് അടുത്തേക്ക് തീ പടർന്നെങ്കിലും, ബീച്ച് ഫയർ സ്റ്റേഷനിൽ അഗ്നിരക്ഷാസേനാംഗങ്ങൾ അര മണിക്കൂറിനകം തീയണച്ചതിനാൽ അത്യാഹിതം ഒഴിവായി.
Show Full Article
TAGS:LOCAL NEWS 
Next Story