Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ വിരവിമുക്ത ദിനം: ...

ദേശീയ വിരവിമുക്ത ദിനം: ഗുളികകള്‍ വിതരണം ചെയ്​തു

text_fields
bookmark_border
കാരശ്ശേരി: ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനാചരണ ഭാഗമായി വ്യാഴാഴ്ച ഒന്ന് മുതല്‍ 19 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള 'ആല്‍ബന്‍ഡസോള്‍ ' ഗുളികകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻറ് വി.പി. ജമീല ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി തോമസ് അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചർമാരും ആശ വർക്കർമാരും സ്കൂൾ ടീച്ചർമാരും പങ്കെടുത്ത പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ രാജ്കുമാർ ബോധവത്കരണ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സവാദ് ഇബ്രാഹിം, സുനില കണ്ണങ്കര, സുബൈദ മാളിയേക്കൽ, റുബീന കണ്ണാട്ടിൽ എന്നിവർ സംസാരിച്ചു. ഷൈനി കരോട്ടിൽ സ്വാഗതവും സുജ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story