Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബജറ്റ്: മലയോര മേഖലയെ...

'ബജറ്റ്: മലയോര മേഖലയെ അവഗണിച്ചു'

text_fields
bookmark_border
മുക്കം: ബജറ്റിൽ മലയോര മേഖലയെ അവഗണിച്ചെന്ന് മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. റബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾക്ക് താങ്ങുവില ഉണ്ടായിരുന്നത് നിർത്തലാക്കി. വന്യമൃഗ ശല്യം നേരിടാനും നഷ്ടപരിഹാരത്തിനും പാക്കേജുകൾ ഇല്ല. ഭൂരജിസ്ട്രേഷൻ ഫീസ്,- ഭൂനികുതി എന്നിവ വർധിപ്പിച്ചതും നിലവിൽ വിലക്കയറ്റവും ഇന്ധന വർധനവ് മൂലം പൊറുതിമുട്ടിയ ജനങ്ങളുടെ മേൽ അമിതഭാരം ഉണ്ടാക്കി. ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story