Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം ഷോപ്പിങ്​...

മുക്കം ഷോപ്പിങ്​ ഫെസ്​റ്റിവൽ: മെഗാ മെഡിക്കൽ ക്യാമ്പും ജി.എസ്.ടി സെമിനാറും

text_fields
bookmark_border
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുക്കം ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ജി.എസ്.ടി സെമിനാറും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അനാർക്ക് ബിൽഡേഴ്സും മെഡികെയർ സ്പെഷാലിറ്റിയും സംയുക്തമായാണ് പരിപാടി നടത്തിയത്. ജി.എസ്.ടി സെമിനാറിന് ചൊവ്വാഴ്ച വ്യാപാരഭവനിൽ രാവിലെ 10ന് പ്രശസ്ത ജി.എസ്.ടി വിദഗ്ധൻ ഷിജോയ് ജെയിംസ് നേതൃത്വം നൽകും. ബുധനാഴ്ച ഉച്ചക്ക് 12 മുതൽ നാലു വരെ മുക്കം മെഡികെയറിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. രജിസ്ട്രേഷൻ: 04952298220, 7025141144. വാർത്തസമ്മേളനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം പ്രസിഡൻറ് കെ.സി. നൗഷാദ്, റാഷിദ്, സന്തോഷ് ജോൺ, ബെന്നി അന്തിനാട്ട് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story