Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടലിൽ മാലിന്യം...

കടലിൽ മാലിന്യം തള്ളിയതിന്​ 15,010 രൂപ പിഴ

text_fields
bookmark_border
കടലിൽ മാലിന്യം തള്ളിയതിന് 15,010 രൂപ പിഴ കോഴിക്കോട്: കടലിൽ കോഴിമാലിന്യം തള്ളാനെത്തിയയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കല്ലായി തെക്കുതലപ്പറമ്പിൽ പി.ടി. സക്കറിയയെയാണ് (39) ടൗൺ പൊലീസ് പിടികൂടിയത്. നഗരസഭ ഒാഫിസിൽ എത്തിച്ച ഇയാളെ 15,010 രൂപ പിഴയടച്ചതിനെ തുടർന്ന് വിട്ടയച്ചു. മുഹമ്മദലി കടപ്പുറത്തിന് സമീപം എം80 സ്കൂട്ടറിൽ എത്തിയപ്പോൾ നാട്ടുകാർ തടയുകയായിരുന്നു. മുനിസിപ്പൽ നിയമപ്രകാരം ജലാശയങ്ങൾ മലിനമാക്കിയതിന് 12,500 രൂപയും വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയതിന് 2500 രൂപയുമാണ് പിഴ. അഞ്ചു കിലോയോളം ദുർഗന്ധം വമിക്കുന്ന മാലിന്യമാണ് പിടികൂടിയത്. കടലിൽ മാലിന്യം കൊണ്ടിടുന്നത് ഇൗ ഭാഗത്ത് പതിവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story