Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ ക്യാമ്പ് 18ന് ...

മെഡിക്കൽ ക്യാമ്പ് 18ന് ​

text_fields
bookmark_border
രാമനാട്ടുകര: 'ശബ്ദം' രാമനാട്ടുകരയുടെ ആഭിമുഖ്യത്തിൽ 18ന് രാമനാട്ടുകര ഗവ. യു.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പ്രസിഡൻറ് എസ്. ധർമരാജ അയ്യർ അധ്യക്ഷത വഹിച്ചു. കൗൺസിലർ വി.എം. പുഷ്പ, സെക്രട്ടറി കെ.ടി. റസാഖ്, ട്രഷറർ അലി പി. ബാവ, ടി.പി. ശശിധരൻ, കെ.സി. രവീന്ദ്രനാഥ്‌, ടി.പി. കൃഷ്‌ണൻ, വാസു കൊല്ലിയേടത്ത്, കെ. കുഞ്ഞിപ്പ, പറമ്പൻ ബഷീർ, ഉല്ലാസ് രാമനാട്ടുകര എന്നിവർ സംസാരിച്ചു. ത്രീസ് ഫുട്ബാൾ; ഫാബ് അസോസിയേറ്റ് പേട്ട ചാമ്പ്യന്മാർ ഫറോക്ക്: ചാലഞ്ച് കുളങ്ങര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ഒന്നാമത് ത്രീസ് ഫ്ലഡ്ലിറ്റ് ഫുട്ബാൾ ടൂർണമ​െൻറിൽ ഫാബ് അസോസിയേറ്റ് പേട്ട ചാമ്പ്യന്മാരായി. വിജയികൾക്ക് കൗൺസിലർ എ.പി. ജലീൽ ട്രോഫി സമ്മാനിച്ചു. ടൂർണമ​െൻറ് ഫറോക്ക് എസ്.ഐ എ. രമേശ് കുമാർ ഉദ്ഘാടനം ചെയ്തു. ചാലിൽ തോട്ടുങ്ങൽ ജലീൽ, റഫീഖ് ആറ്റുപുറം, യൂസുഫ് എന്നിവർ സംസാരിച്ചു. സി. പോക്കർ, കെ. ഷഫീഖ്, സിദ്ദീഖ് മേലാത്ത്, സുഭാഷ്, ജസീൽ മേലാത്ത്, രാജേഷ്, റഫി, റാഷിദ്, ജാബിർ, ഷിയാസ്, ഹസൻ, അജ്മൽ, റമീസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story