Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനയനാഭിരാമം...

'നയനാഭിരാമം' ചിത്രപ്രദർശനം നാളെ മുതൽ

text_fields
bookmark_border
കോഴിക്കോട്: സിനിമ കലാസംവിധായകൻ പ്രേമചന്ദ്ര​െൻറ ചിത്രപ്രദർശനം 'നയനാഭിരാമം' എട്ട് മുതൽ 11 വരെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എട്ടിന് വൈകീട്ട് അഞ്ചിന് ചലച്ചിത്ര നിർമാതാവ് പി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. 30 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. തിരുവനന്തപുരം സ്വദേശിയായ പ്രേമചന്ദ്രൻ സ്കൂൾ ഒാഫ് ഫൈൻ ആർട്സിൽ നിന്ന് ഡിപ്ലോമ നേടിയിട്ടുണ്ട്്. വേണുഗോപാൽ, പ്രഫുൽ, ദേവസ്സിക്കുട്ടി, പ്രേമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. 'ഒഫീർ' ഫുഡ് ഫെസ്റ്റ് നാളെ മുതൽ കോഴിക്കോട്: ഒഫീർ ഫുഡ് ഫെസ്റ്റ് എട്ടു മുതൽ 11 വരെ കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡ്‌സിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലുമുതൽ രാത്രി 11വരെയാണ് മേള. വിവിധ സമൂഹങ്ങളുടെ രുചിവൈവിധ്യത്തെ അടുത്തറിയാനുള്ള വേദിയാണ് ഒരുക്കുന്നത്. സാംസ്കാരികസദസ്സുകളും കലാപരിപാടികളും അരങ്ങേറും. ഫെബ്രുവരി എട്ടിന് വൈകീട്ട് 4.30ന് സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജ ഉദ്‌ഘാടനം ചെയ്യും. ചെയർമാൻ അബ്ദുൽ ഹമീദ്, ജനറൽ കൺവീനർ കെ. സജീവ് കുമാർ, സുരേഷ് അച്ചൂസ്, നസീബ് മഹ്മൂദ്, നാന മുഹമ്മദ്, ആയിഷ മഹ്മൂദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story