Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനോമിനേറ്റ് ചെയ്തു

നോമിനേറ്റ് ചെയ്തു

text_fields
bookmark_border
പന്തീരാങ്കാവ്: പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷററായി ടി. സെയ്തുട്ടിയെയും ജനറൽ സെക്രട്ടറിയായി എ. വീരേന്ദ്രകുമാറിനെയും ഡി.സി.സി പ്രസിഡൻറ് നോമിനേറ്റ് ചെയ്തതായി ബ്ലോക്ക് പ്രസിഡൻറ് എ. ഷിയാലി അറിയിച്ചു. പരിശീലന ക്ലാസ് കാരാട്: വാഴയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ റിസോഴ്സ് പേഴ്സൻമാർക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ് അധ്യക്ഷത വഹിച്ചു. കെ. ജിജേഷ്, എ. തുളസി, മൂസ ഫൗലദ്, പി.കെ. ഉണ്ണിപ്പെരവൻ, അബ്ദുൽ അസീസ്, എ. രാധ, ബീന, വത്സല എന്നിവർ സംസാരിച്ചു. അർബുദ രോഗ നിർണയ ക്യാമ്പ് കാരാട്: വാഴയൂർ ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും എം.വി.ആർ കാൻസർ സ​െൻററും സംയുക്തമായി അർബുദ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും സർവേ നടത്തിയ ശേഷമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 20നകം സർവേ പൂർത്തിയാക്കിയ ശേഷം പഞ്ചായത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ വെച്ച് രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കും. സർവേയുമായി ബന്ധപ്പെട്ട് പരിശീലകർക്കുള്ള ക്ലാസ് എം.വി.ആർ കാൻസർ സ​െൻററിലെ ഡോ. ദിനേശ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. തുളസി അധ്യക്ഷത വഹിച്ചു. എൻ. ഭാഗ്യനാഥ്, ഡോ. നിഖില, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണദാസ്, എം.വി.ആർ കോഓഡിനേറ്റർ ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story